ആഴ്സണലിനെ സമനിലയില്‍ തളച്ച് ഫുള്‍ഹാം
പ്രീമിയർ ലീഗിൽ തുടര്‍ച്ചയായ മൂന്നാം വിജയം നേടാം എന്ന മൈക്കൽ അർട്ടെറ്റയുടെ ആഗ്രഹങ്ങള്‍ക്ക് തിരിച്ചടി.ഇന്നലെ നടന്ന മത്സരത്തില്‍ ഫുൾഹാം 2-2 നു ആഴ്സണലിനെ സമനിലയില്‍ കുരുക്കി.ഏഴ് പോയിന്റുമായി ആഴ്സണല്‍ ടോട്ടന്‍ഹാമിന് തൊട്ടു താഴെ മൂന്നാം സ്ഥാനത്താണ്.നാല് പോയിന്‍റുമായി ഫുള്‍ഹാം ലീഗ് പട്ടികയില്‍ നിലവില്‍ പതിനൊന്നാം സ്ഥാനത്താണ്.
.jpg?auto=webp&format=pjpg&width=3840&quality=60)
ആദ്യ മിനിറ്റിൽ ആൻഡ്രിയാസ് പെരേര ഫുൾഹാമിനെ മുന്നിലെത്തിച്ചെങ്കിലും ബുകായോ സാക്കയുടെയും എഡ്ഡി എൻകെറ്റിയയുടെയും രണ്ടാം പകുതിയിൽ രണ്ട് ഗോളുകളുടെ പിന്‍ബലത്തില്‍ ആഴ്സണല്‍ ഒരു നല്ല തിരിച്ചുവരവ് നടത്തി.പിന്നീട് 83-ാം മിനിറ്റിൽ ഫുള്‍ഹാം താരമായ കാൽവിൻ ബാസിക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചപ്പോള്‍ 10 പേരായി ചുരുങ്ങിയിട്ടും ജോവോ പാൽഹിഞ്ഞയിലൂടെ ഫുള്‍ഹാം 87 ആം മിനുട്ടില്‍ ഒരു സമനില ഗോള്‍ നേടി.