വിജയകുതിപ്പ് തുടരാന്‍ ആഴ്സണല്‍ !!!
ആഴ്സണൽ ഇന്ന് 2023-24 പ്രീമിയർ ലീഗ് സീസണിലെ മൂന്നാം ഗെയിം വീക്കില്‍ ഫുൾഹാമിനെ എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയം നേടിയ ആഴ്സണല്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.കഴിഞ്ഞ വര്‍ഷം കപ്പിനും ചുണ്ടിനും ഇടക്ക് നഷ്ട്ടപ്പെട്ട പ്രീമിയര്‍ ട്രോഫി നേടാനുള്ള ഉറച്ച തീരുമാനത്തില്‍ തന്നെ ആണ് മൈക്കര്‍ ആര്റെറ്റയും സംഘവും.

കഴിഞ്ഞ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ ഏറെ ബുദ്ധിമുട്ടി എങ്കിലും മാര്ട്ടിന് ഒഡിഗാര്‍ഡ് നേടിയ പെനാല്‍റ്റിയില്‍ നിന്ന് ആണ് ആഴ്സണല്‍ വിലപ്പെട്ട മൂന്നു പോയിന്റ് നേടി എടുത്തത്.അതേസമയം ഫുള്‍ഹാം 3-0 ന് ബ്രെന്റ്ഫോർഡിനോട് പരാജയപ്പെട്ടു.കരുത്തര്‍ ആയ എവര്‍ട്ടനെ പരാജയപ്പെടുത്തി ലീഗ് ആരംഭിച്ച ഫുള്‍ഹാം ഇപ്പോള്‍ ലീഗ് പട്ടികയില്‍ പതിനാലാം സ്ഥാനത്താണ്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം ആരംഭിക്കാന്‍ പോകുന്നത്.