ദുര്‍ബലര്‍ ആയ ബോണ്‍മൌത്തിനെ നേരിടാന്‍ ടോട്ടന്‍ഹാം
ഇന്ന് ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് പ്രീമിയര്‍ ലീഗില്‍ പതിനഞ്ചാം സ്ഥാനത്തുള്ള ബോണ്‍മൌത്തിനെ നേരിടും.ബോണ്‍മൌത്ത് സ്റ്റേഡിയം ആയ വൈറ്റാലിറ്റി സ്റ്റേഡിയത്തില്‍ ആണ് മത്സരം.മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം നേടിയ ടോട്ടന്‍ഹാം ലീഗില്‍ ഇപ്പോള്‍ ആറാം സ്ഥാനത്താണ്.
കരുത്തര്‍ ആയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ നേടിയ വിജയം ടോട്ടന്‍ഹാം കാമ്പില്‍ താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.ഇന്നത്തെ മത്സരത്തില്‍ ദുര്‍ബലര്‍ ആയ ബോണ്‍മൌത്തിനെതിരെ വലിയ ഗോള്‍ മാര്‍ജിനില്‍ ജയം നേടി ടോപ് ഫോറില്‍ ഈ വീക്ക് അവസാനിപ്പിക്കുക എന്നതാണ് ടോട്ടന്‍ഹാമിന്റെ നിലവിലെ ലക്ഷ്യം.അതേസമയം ഗെയിം വീക്ക് രണ്ടിൽ ലിവർപൂളിനോട് ഒന്നിനെതിരെ മൂന്നു ഗോളിന് തോറ്റ ബോണ്മൌത്തിനു ഇതുവരെ ഒരു പോയിന്റ് മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.