സ്റ്റെർലിംഗ് ഇരട്ട ഗോളിൽ ചെൽസിക്ക് പോച്ചെറ്റിനോ യുഗത്തിലെ ആദ്യ ജയം
റഹീം സ്റ്റെർലിങ്ങിന്റെയും നിക്കോളാസ് ജാക്സന്റെയും ഗോളുകളുടെ പിന്‍ബലത്തില്‍ കോച്ച് മൗറീഷ്യോ പോച്ചെറ്റിനോയുടെ കീഴിലുള്ള ചെൽസി തങ്ങളുടെ ജയം സ്വന്തമാക്കി.പ്രീമിയർ ലീഗ് ന്യൂ ബോയ്സ് ലൂട്ടൺ ടൗണിനെതിരെ 3-0 ന് ആണ് ചെല്‍സി ജയം നേടിയത്.ആദ്യ പകുതിയില്‍ തന്നെ വിങ്ങ് ബാക്ക് ആയ മാലോ ഗസ്റ്റോയിൽ നിന്ന് പന്ത് സ്വീകരിച്ച സ്റ്റെർലിംഗ് സ്റ്റൈലില്‍ തന്നെ തന്റെ ആദ്യ ഗോള്‍ നേടി.
68-ാം മിനുട്ടില്‍ റഹിം സ്റ്റര്‍ലിങ്ങിനു രണ്ടാം ഗോള്‍ നേടാന്‍ അവസരം ഒരുക്കിയതും മാല ഗസ്റ്റോ തന്നെ ആയിരുന്നു.മാർച്ച് 4 ന് ശേഷം ചെൽസി അവരുടെ ആദ്യ ഹോം ലീഗ് വിജയം നേടിയപ്പോള്‍ വലിയ ആര്‍പ്പു വിളികളോടെ ആണ് ആരാധകര്‍ താരങ്ങളെ വരവേറ്റത്.തോമസ് തുച്ചലിന്റെയും ഗ്രഹാം പോട്ടറിന്റെയും കീഴിൽ കഴിഞ്ഞ സീസണിലെ സ്പെലിനു ശേഷം ചെല്‍സിയെ കൊണ്ട് ആകര്‍ഷകമായ ഫുട്ബോള്‍ കളിപ്പിക്കും എന്ന് വാക്ക് നല്കിയ പോച്ചേട്ടീനോ തന്റെ വാക്ക് ഇന്നലത്തെ മത്സരത്തില്‍ പാലിച്ചു.അടുത്ത മത്സരത്തില്‍ ഈഎഫ്എല്‍ ലീഗ് കപ്പില്‍ ചെല്‍സി എഎഫ്സി വിംബിൾഡൺ എഫ്സിയെ നേരിടും.