മൂന്നാം ടി20: മഴ കാരണം ടോസ് വൈകുന്നു
ഇന്ന് നടക്കാൻ ഇരുന്ന ഇന്ത്യ അയർലൻഡ് മൂനാം ടി20 മത്സര൦ മഴ മൂലം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് മഴ ഇപ്പോഴും തുടരുന്നതിനാൽ ടോസ് ഇടാൻ പോലും കഴിഞ്ഞിട്ടില്ല.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ 2-0ന് പാരമ്ബര സ്വന്തമാക്കി കഴിഞ്ഞു. ഇന്ന് കൂടി ജയിച്ച് പരമ്പര തൂത്തുവാരാൻ ആയിരുന്നു ഇന്ത്യയുടെ ലക്‌ഷ്യം എന്നാൽ മഴ വില്ലനായി എത്തി. പരമ്പരയിലെ ആദ്യ മത്സരവും മഴ മൂലം മുടങ്ങിയിരുന്നു. എന്നാൽ കുറച്ച് കളിച്ചത്തിനാൽ ഡിഎൽഎസ് പ്രക്രീയ വഴി ഇന്ത്യ രണ്ട് റൺസിന് വിജയിക്കുകയായിരുന്നു. ജസ്പ്രീത് ബുംറയുടെ മടങ്ങിവരവിൽ അദ്ദേഹം മികച്ച പ്രകടനം ആണ് നടത്തിയത്. നായകനായി എത്തുകയും ടീമിനെ വിജയിപ്പിക്കുകയും നാല് വിക്കറ്റ് നേടുകയും ചെയ്തു.






































