EPL 2022 European Football Foot Ball International Football Top News transfer news

ഷബാബ് അൽ അഹ്‌ലിക്കെതിരായ ത്രില്ലർ വിജയത്തോടെ അൽ-നാസർ എഎഫ്‌സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.

August 23, 2023

ഷബാബ് അൽ അഹ്‌ലിക്കെതിരായ ത്രില്ലർ വിജയത്തോടെ അൽ-നാസർ എഎഫ്‌സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.

റിയാദിൽ ഷബാബ് അൽ അഹ്‌ലിക്കെതിരെ ഇഞ്ചുറി ടൈം വിജയം നേടിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി.രണ്ടിനെതിരെ നാല് ഗോളിന് ആണ് അല്‍ നാസര്‍ വിജയം നേടിയത്.

Al Nassr vs Shabab Al Ahli: Talisca, Brozovic guides Ronaldo & co to AFC  Champions League

 

മിർസൂൾ പാർക്കിൽ നടന്ന പ്ലേ ഓഫിൽ  റൊണാള്‍ഡോയുടെ ടീം മത്സരം തീരാന്‍  രണ്ടു മിനുട്ട് ശേഷിക്കുന്ന വരെ ഒരു ഗോളിന് പിന്നില്‍ ആയിരുന്നു.അതിനു ശേഷം വെറും പത്തു മിനുട്ടില്‍  മൂന്നു ഗോള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞു.അല്‍ നാസറിന് വേണ്ടി  ബ്രസീലിയൻ ഫോര്‍വേഡ് ആൻഡേഴ്സൺ ടാലിസ്ക ഇരട്ട ഗോള്‍ നേടി, ഇത് കൂടാതെ ക്രൊയേഷ്യൻ ഇന്റർനാഷണൽ മാഴ്സെലോ ബ്രോസോവിച്ച്,സുല്‍ത്താന്‍ അല്‍ ഖന്നം എന്നിവരും നാസറിന് വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.ഈ വിജയത്തോടെ അടുത്ത മാസം ആരംഭിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ്  ഗ്രൂപ്പ് ഘട്ടത്തില്‍ നാസര്‍ കളിച്ചേക്കും.

 

Leave a comment