EPL 2022 European Football Foot Ball International Football Top News transfer news

ചാമ്പ്യൻസ് ലീഗിനും വനിതാ ചാമ്പ്യൻസ് ലീഗിനുമുള്ള ഒഫീഷ്യൽ മാച്ച് ബോളുകൾ യുവേഫ അനാവരണം ചെയ്തു

August 23, 2023

ചാമ്പ്യൻസ് ലീഗിനും വനിതാ ചാമ്പ്യൻസ് ലീഗിനുമുള്ള ഒഫീഷ്യൽ മാച്ച് ബോളുകൾ യുവേഫ അനാവരണം ചെയ്തു

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിനും വനിതാ ചാമ്പ്യൻസ് ലീഗിനുമുള്ള ഔദ്യോഗിക മാച്ച് ബോളുകൾ യുവേഫ പുറത്തിറക്കി, മത്സരത്തിന്റെ ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനുകൾ ആണ് ഇതില്‍ ഉള്‍പ്പെടുത്തി എന്ന് യുവേഫ അവകാശപ്പെടുന്നുണ്ട്.ഗ്രൂപ്പ് ഘട്ടങ്ങൾ അടുത്ത മാസം ആണ് ആരംഭിക്കാന്‍ പോകുന്നത്.സ്പോർട്സ് വെയർ ഭീമൻമാര്‍ ആയ അഡിഡാസ് ആണ് ബോളിനെ പരസ്യമായി അവതരിപ്പിച്ചത്.

TK on X: "Toni Kroos x Champions League ball https://t.co/nm6b6nORNp" / X

യുവേഫ ആന്തത്തില്‍ നിന്ന് കടമെടുത്ത ‘ദി ചാമ്പ്യൻസ്’ എന്ന വാക്ക് ബോളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആഴ്‌സണൽ താരങ്ങള്‍ ആയ ഗബ്രിയേൽ മാർട്ടിനെല്ലി, ഗബ്രിയേൽ ജീസസ്, ഇതിഹാസ റയൽ മാഡ്രിഡ് മിഡ്‌ഫീൽഡർ ടോണി ക്രൂസ് എന്നിവര്‍ക്കെല്ലാം പന്തിന്‍റെ പുതിയ പതിപ്പ്  അഡിഡാസ് നല്‍കിയിരുന്നു.കോട്ടിംഗ് പുതുതായി തങ്ങള്‍ ഉള്‍പ്പെടുതിയതിനാല്‍ താരങ്ങള്‍ക്ക് പന്തിന്മേല്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും എന്ന് അവകാശപ്പെട്ട അഡിഡാസ് ഒഫീഷ്യല്‍ ബോള്‍ തങ്ങളുടെ വെബ്‌സൈറ്റ് വഴി വാങ്ങാന്‍ കഴിയും എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

Leave a comment