അടിയന്തര ശസ്ത്രക്രിയക്ക് വിധേയന്‍ ആയ ഗാർഡിയോളക്ക് അടുത്ത മത്സരങ്ങൾ നഷ്ടമാകും
മുതുകിലെ ശസ്ത്രക്രിയ മൂലം പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് മാറിനിൽക്കുമെന്ന് ക്ലബ് സ്ഥിരീകരിച്ചു.52 കാരനായ ഗ്വാർഡിയോള ഇന്ന് ബാഴ്സലോണയില്‍ വെച്ച് ഒരു ഓപ്പറേഷന് വിധേയന്‍ ആയിരുന്നു.ഷെഫീൽഡ് യുണൈറ്റഡിനും ഫുൾഹാമിനുമെതിരായ സിറ്റിയുടെ അടുത്ത രണ്ട് മത്സരങ്ങൾ നടക്കുമ്പോള്‍ കോച്ച് വിശ്രമത്തില്‍ ആയിരിക്കും.
സെപ്റ്റംബറിലെ അന്താരാഷ്‌ട്ര ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നത് വരെ അസിസ്റ്റന്റ് ജുവാൻമ ലില്ലോ സിറ്റി ഡഗ് ഔട്ട് നിയന്ത്രിക്കും.ബേൺലിക്കും ന്യൂകാസിൽ യുണൈറ്റഡിനുമെതിരെ തുടർച്ചയായി പ്രീമിയർ ലീഗ് വിജയങ്ങളും സെവിയ്യയ്‌ക്കെതിരായ യുവേഫ സൂപ്പർ കപ്പിലെ വിജയവുമായി സിറ്റി അവരുടെ സീസൺ വളരെ മികച്ച ഫോമില്‍ ആണ് തുടങ്ങിയിരിക്കുന്നത്.സെപ്തംബർ 16 ന് വെസ്റ്റ് ഹാം യുണൈറ്റഡിലേക്കുള്ള യാത്രയില്‍ സിറ്റി ടീമിനൊപ്പം പെപ്പ് തിരിച്ചെത്തും.