മേസൺ ഗ്രീൻവുഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കില്ല
താരത്തിനെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് മേസൺ ഗ്രീൻവുഡിനെ ടീമില്‍ നിന്ന് പറഞ്ഞു വിടാന്‍ തീരുമാനിച്ചതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെളിപ്പെടുത്തി. ഫെബ്രുവരിയിൽ ഫുട്ബോൾ താരത്തിനെതിരായ ക്രിമിനൽ കുറ്റങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കപ്പെട്ടു.ബലാത്സംഗം ആക്രമണം എന്നിവ താരം നടത്തിയതിന്‍റെ ചിത്രങ്ങളും ഓഡിയോ ഫയലും ഓൺലൈനിൽ പ്രചരിച്ചതിനെ തുടർന്ന് 2022 ജനുവരിയിൽ ഗ്രീൻവുഡ് അറസ്റ്റിലായി.
“താരം കുറ്റം ചെയ്തിട്ടുണ്ട് എന്ന് പറയാനുള്ള തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.താരത്തിനെ നിയമവും വെറുതെ വിട്ടു കഴിഞ്ഞു.എന്നാല്‍ താരത്തിനെ കളിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ട്.അതിനാല്‍ താരത്തിന്‍റെ കൂടി സമ്മതത്തോടെ അദ്ധേഹത്തെ വേറെ ക്ലബിലേക്ക് ലോണില്‍ അയക്കാനുള്ള നീക്കങ്ങള്‍ ഞങ്ങള്‍ നടത്തും.ഇത് ഞങ്ങളും താരവും കൂടി ഒപ്പം എടുത്ത തീരുമാനം ആണ്.” യുണൈറ്റഡ് ഇന്നലെ നല്‍കിയ സ്റ്റേറ്റ്മെന്റ് ആണിത്.താരവും ക്ലബും തമ്മിലുള്ള കരാര്‍ 2025 ല്‍ അവസാനിക്കും.