EPL 2022 European Football Foot Ball International Football Top News transfer news

ലോകക്കപ്പ് ഹീറോ ഗോൺസാലോ മോണ്ടിയേലിനെ സ്വന്തമാക്കാന്‍ നോട്ടിംഗ്ഹാം ഫോറസ്റ്റ്

August 21, 2023

ലോകക്കപ്പ് ഹീറോ ഗോൺസാലോ മോണ്ടിയേലിനെ സ്വന്തമാക്കാന്‍ നോട്ടിംഗ്ഹാം ഫോറസ്റ്റ്

സെവിയ്യയുടെ റൈറ്റ് ബാക്ക് ഗോൺസാലോ മോണ്ടിയലിനെ സൈൻ ചെയ്യാനുള്ള കരാറിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് വ്യവസ്ഥകൾ അംഗീകരിച്ചതായി റിപ്പോർട്ട്.കഴിഞ്ഞ സീസണിൽ അർജന്റീനയ്ക്കും സെവിയ്യയ്ക്കും വേണ്ടി ലോകകപ്പ്, യൂറോപ്പ ലീഗ് ഫൈനൽ മത്സരങ്ങളിൽ പെനാൽറ്റി നേടി വിജയം ഉറപ്പാക്കിയ മോണ്ടിയല്‍ ഫുട്ബോള്‍ ലോകത്ത് വളരെ ഏറെ പ്രശസ്തന്‍ ആണ്.

Forest 'agree fee for Sevilla's Gonzalo Montiel'

ഇത് കൂടാതെ അർജന്റീനയ്‌ക്കൊപ്പം കോപ്പ അമേരിക്കയും റിവർ പ്ലേറ്റിനൊപ്പം കോപ്പ ലിബർട്ടഡോഴ്‌സും മോണ്ടിയേൽ നേടിയിട്ടുണ്ട്.രണ്ട് ക്ലബ്ബുകൾ തമ്മിൽ ഒരു കരാറിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ അവകാശപ്പെടുന്നു.താരത്തിനു വേണ്ടി 11 മില്യൺ യൂറോയാണ് പ്രീമിയര്‍ ക്ലബില്‍ നിന്നും സെവിയ്യ ഈടാക്കുന്നത്.വ്യക്തിഗത നിബന്ധനകൾ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നു, തിങ്കളാഴ്ച  മെഡിക്കൽ ഷെഡ്യൂൾ നടക്കും.ഈ സീസണിൽ പ്രീമിയർ ലീഗിൽ തങ്ങളുടെ സ്ഥാനം നിലനിർത്താനുള്ള ലക്ഷ്യത്തില്‍ ആണ് ഫോറസ്റ്റ് ,അതിനാല്‍ മോണ്ടിയലിനെ പോലുള്ള താരങ്ങളുടെ സേവനം അവര്‍ക്ക് വളരെ ഏറെ അവാശ്യമാണ്.

Leave a comment