EPL 2022 European Football Foot Ball International Football Top News transfer news

അത്ലറ്റിക്കോക്ക് സമനില കുരുക്ക് ; ലീഗില്‍ ആദ്യ ജയം നേടി ജിരോണ

August 21, 2023

അത്ലറ്റിക്കോക്ക് സമനില കുരുക്ക് ; ലീഗില്‍ ആദ്യ ജയം നേടി ജിരോണ

ഞായറാഴ്ച നടന്ന ലാലിഗ സീസണിലെ രണ്ടാം മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് റയൽ ബെറ്റിസിനോട് ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നു.സെവിയ്യയുടെ ചുട്ടുപൊള്ളുന്ന ചൂടിൽ ഇരുടീമുകള്‍ ക്കും കളിക്കാന്‍ തീരെ ഉഷാര്‍ ഉണ്ടായിരുന്നില്ല.ഇരു ടീമുകളും കൂടെ പോസ്റ്റിലേക്ക് ഒരു ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് മാത്രമേ നേടിയിട്ടുള്ളൂ എന്നത് മത്സരം എത്രത്തോളം മോശം ആയിരുന്നു എന്ന് വെളിപ്പെടുത്തുന്നു.

Girona gana su primer partido de la temporada - Correo del Caroní

ഇന്നലെ മറ്റൊരു ലാലിഗ മത്സരത്തില്‍ ജിരോണ ഗെറ്റാഫെയെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി.ആദ്യ വിജയം നേടിയ ജിരോണ ഇപ്പോള്‍ നാല് പോയിന്റോടെ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.ഒരു വിജയം പോലും നേടാന്‍ ആവാതെ ഗെറ്റാഫെ പതിനാറാം സ്ഥാനത്തും.ജിരോണക്ക് വേണ്ടി യാംഗൽ ഹെരേര,ക്രിസ്റ്റ്യന്‍ സ്ട്ടുവാനി എന്നിവര്‍ ആണ് ഗോളുകള്‍ നേടിയത്.

Leave a comment