പ്രീമിയര്‍ ലീഗില്‍ കന്നി ജയം നേടി ആസ്ട്ടന്‍ വില്ല
ന്യൂ കാസിലിനെതിരെ നാല് ഗോള്‍ മാര്‍ജിനില്‍ പരാജയപ്പെട്ട ആസ്ട്ടന്‍ വില്ല ഇന്നലെ തങ്ങളുടെ ആദ്യ വിജയം പ്രീമിയര്‍ ലീഗില്‍ റെജിസ്റ്റര്‍ ചെയ്തു.ആസ്റ്റൺ വില്ല എവര്‍ട്ടനെ എതിരില്ലാത്ത നാല് ഗോളിന് ആണ് പരാജയപ്പെടുത്തിയത്.ജോൺ മക്ഗിൻ, ഡഗ്ലസ് ലൂയിസ്, ലിയോൺ ബെയ്ലി, ജോൺ ഡുറാൻ എന്നിവർ ആസ്ട്ടന്‍ വില്ലക്ക് വേണ്ടി ഗോളുകള്‍ സ്കോര്‍ ചെയ്തു.
ഓരോ പകുതികളിലും ഈരണ്ട് ഗോളുകള്‍ വീതം പിറന്ന മത്സരത്തില്‍ തുടക്കം മുതല്‍ക്ക് തന്നെ വില്ല അക്രമിച്ചാണ് കളിച്ചത്.ഇത് കൂടാതെ എവര്ട്ടന് പ്രതിരോധത്തില്‍ തുടര്‍ച്ചയായി വരുത്തിയ പിഴവുകളും അവര്‍ക്ക് വലിയ തിരിച്ചടിയായി.ഇന്നലെ രണ്ടാമത്തെ തുടര്‍ പരാജയം ആണ് എവര്ട്ടന് നേരിട്ടത്.ആദ്യത്തെ മത്സരത്തില്‍ പ്രീമിയര്‍ ലീഗിലേക്ക് കഴിഞ്ഞ വര്‍ഷം പ്രമോഷന് ലഭിച്ച ഫുള്‍ഹാമിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ആണ് എവര്ട്ടന് പരാജയപ്പെട്ടത്.