Cricket Cricket-International Top News

ഇന്ത്യ അയർലൻഡ് രണ്ടാം ടി20 : ടോസ് നേടിയ അയർലൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു

August 20, 2023

author:

ഇന്ത്യ അയർലൻഡ് രണ്ടാം ടി20 : ടോസ് നേടിയ അയർലൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു

 

ഇന്ത്യ അയർലൻഡ് രണ്ടാം ടി20 ഇന്ന് നടക്കും. ടോസ് നേടിയ അയർലൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു. ബുംറ ക്യാപ്റ്റനായ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല.  അയർലൻഡ് ടീമിലും മാറ്റമില്ല.

ആദ്യം മത്സരത്തിൽ മഴ മൂലം ഡിഎൽഎസ് വഴി ഇന്ത്യ ജയിച്ചിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം അൽസരത്തിലും ജയിച്ച് പാരമ്ബര സ്വന്തമാക്കാനാകയും ഇന്ത്യ ശ്രമിക്കുക. അതേസമയം ഇന്ന് ജയിച്ച് പരമ്പരയിൽ നിലനിൽക്കാൻ ആകും അയർലൻഡ് ശ്രമിക്കുക. നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യ മത്സരത്തിൽ ഇന്ത്യൻ നായകൻ മികച്ച തിരിച്ചുവരവ് നടത്തി. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുംറ ഗംഭീര തിരിച്ചുവരവ് നടത്തി. ഇന്നും ആ മികവ് തുടരാൻ ആകും ബുംറ ശ്രമിക്കുക.

 

ഇന്ത്യ (പ്ലെയിംഗ് ഇലവൻ) – യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്ക്‌വാദ്, തിലക് വർമ്മ, സഞ്ജു സാംസൺ (WK), റിങ്കു സിംഗ്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, പ്രശസ്ത് കൃഷ്ണ, ജസ്പ്രീത് ബുംറ , അർഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ്.

അയർലൻഡ് (പ്ലേയിംഗ് ഇലവൻ) – ആൻഡി ബാൽബിർണി, പോൾ സ്റ്റിർലിംഗ് , ലോർക്കൻ ടക്കർ , ഹാരി ടെക്ടർ, കർട്ടിസ് കാംഫർ, ജോർജ്ജ് ഡോക്രെൽ, മാർക്ക് അഡയർ, ബാരി മക്കാർത്തി, ക്രെയ്ഗ് യംഗ്, ജോഷ്വ ലിറ്റിൽ, ബെഞ്ചമിൻ വൈറ്റ്.

Leave a comment