രണ്ടാം മത്സരത്തിലും നാല് ഗോള്‍ ; പ്രീമിയര്‍ ലീഗ് ടേബിളില്‍ തലപ്പത്ത് എത്തി ബ്രൈട്ടന്‍
ശനിയാഴ്ച വോൾവ്‌സിനെതിരെ 4-1 നു വിജയത്തോടെ ബ്രൈറ്റൺ & ഹോവ് ആൽബിയോൺ പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാമതെത്തി.തങ്ങളുടെ ലീഗ് ഓപ്പണറിൽ ലൂട്ടൺ ടൗണിനെ 4-1ന് തോൽപ്പിച്ച ബ്രൈറ്റണിന് ആറ് പോയിന്‍റ് ഉണ്ട്.വലിയ മാര്‍ജിനില്‍ ഉള്ള ഗോള്‍ ഡിഫറന്‍സ് ഉള്ളത് മൂലം സിറ്റിയെ രണ്ടാം സ്ഥാനത്തേക്ക് മാറ്റാന്‍ അവര്‍ക്ക് ആയി.
15-ാം മിനിറ്റിൽ കൗരു മിറ്റോമയാണ് ബ്രൈറ്റന്റെ സ്‌കോറിംഗ് തുറന്നത്.വെറും ഒരു ഗോള്‍ ലീഡില്‍ ആണ് സിറ്റി രണ്ടാം പകുതിയില്‍ കളിക്കാന്‍ ഇറങ്ങിയത് എങ്കിലും അടുത്ത പത്തു മിനുട്ടില്‍ മൂന്നു ഗോള്‍ നേടി മത്സരത്തില്‍ വൂള്‍വ്സിന് മുന്നില്‍ തിരിച്ചുവരവാനുള്ള വാതില്‍ അവര്‍ എന്നെന്നേക്കുമായി അടച്ചു.പെർവിസ് എസ്റ്റുപിനാൻ ആണ് രാണ്ടാം രണ്ടാം ഗോള്‍ നേടിയത്.അതിനു ശേഷം സോളി മാർച്ച് നാല് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകളും നേടി.രണ്ട് അവസരങ്ങളിലും ജൂലിയോ എൻസിസോ ആണ് അസിസ്റ് നല്‍കിയത്.61 ആം മിനുട്ടില്‍ ഒരു കോർണറിൽ നിന്ന് ഹെഡറിലൂടെ ഹ്വാങ് ഹീ-ചാൻ ഗോൾ നേടിയപ്പോൾ വോൾവ്‌സ് ആദ്യമായി സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.