ടോട്ടന്‍ഹാമിന് മുന്നില്‍ മുട്ടുമടക്കി യുണൈറ്റഡ്
ന്യൂ ടോട്ടൻഹാം ഹോട്സ്പർ മാനേജർ ആംഗെ പോസ്റ്റെകോഗ്ലോ തന്റെ ആദ്യ പ്രീമിയര്‍ ലീഗ് ജയം നേടി.ഇന്നലെ തങ്ങളുടെ ഹോം മത്സരത്തില്‍ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-0 ന് ടോട്ടന്‍ഹാം തോല്‍പ്പിച്ചത്.മത്സരത്തില്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയത് പേപ്പ് മാറ്റർ സാറും ലിസാണ്ട്രോ മാര്‍ട്ടിനസും(ഓണ്‍ ഗോള്‍) ആയിരുന്നു.രണ്ടു ഗോളുകളും പിറന്നത് രണ്ടാം പകുതിയില്‍ ആയിരുന്നു.
ആദ്യ പകുതി മുതല്‍ ഇരു ടീമുകളും മികച്ച രീതിയില്‍ ആക്രമണം നടത്തി എങ്കിലും മോശം ഫിനിഷിങ്ങ് ഇരുവര്‍ക്കും വിനയായി.രണ്ടാം എന്നാല്‍ രണ്ടാം പകുതിയില്‍ ടോട്ടന്‍ഹാം മികച്ച തിരിച്ചുവരവാണ് നടത്തിയത്.പുതിയ സീസണിന്റെ തലേന്ന് ബയേൺ മ്യൂണിക്കിലേക്ക് തങ്ങളുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ആയ ഹാരി കെയിന്‍ പോയി എങ്കിലും മികച്ച ഒരു തുടക്കം തന്നെ ആണ് ടോട്ടന്‍ഹാം കാഴ്ചവെച്ചിരിക്കുന്നത്.ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി അഞ്ചാം സ്ഥാനത് ആണ് ടോട്ടന്‍ഹാം ഇപ്പോള്‍.ഒരു തോല്‍വി ഒരു ജയം എന്നിങ്ങനെ നേടിയ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ പത്താം സ്ഥാനത് ആണ്.