ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 യിൽ ചരിത്രം വിജയം സ്വന്തമാക്കി യുഎഇ
ക്യാപ്റ്റൻ മുഹമ്മദ് വസീം 29 പന്തിൽ 55 റൺസുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ന്യൂസിലൻഡിനെതിരായ രണ്ടാം ടി 20 ഐയിൽ യു എ ഇ വിജയിച്ചു, പരമ്പര സമനിലയിലാക്കാൻ അവര്ക്ക് കഴിഞ്ഞു..
അയാൻ അഫ്സൽ ഖാൻ 3-20, മുഹമ്മദ് ജവാദുള്ള 2-16 എന്നിവേ ബൗളിങ്ങിൽ തിളങ്ങിയപ്പോൾ ബ്ലാക്ക് ക്യാപ്സിനെ 142/8 ആക്കി പരിമിതപ്പെടുത്താൻ അവര്ക്ക് കഴിഞ്ഞു. ന്യൂസിലൻഡിന് വേണ്ടി മാർക്ക് ചാപ്മാൻ 63 റൺസ് നേടി. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ന്യൂസിലൻഡിന്റെ അഞ്ച് താരങ്ങൾ ഒറ്റ അക്കത്തിൽ പുറത്തായി.
മറുപടി ബാറ്റിങ്ങിൽ ആതിഥേയർ അവരുടെ നായകന്റെ മികച്ച ഇന്നിങ്സിന്റെ പിൻബലത്തിൽ 15.4 ഓവറിൽ 144/5 എന്ന നിലയിൽ 26 പന്തിൽ ഏഴ് വിക്കറ്റ് ശേഷിക്കെ വിജയം സ്വന്തമാക്കി. തകർപ്പൻ പ്രകടനം ആണ് അവർ ബാറ്റിങ്ങിലും ബൗളിങ്ങിലും നടത്തിയത്..