സ്റ്റട്ട്ഗാർട്ടിൽ നിന്ന് ജപ്പാൻ മിഡ്ഫീൽഡറെ സൈൻ ചെയ്യാന്‍ ലിവർപൂൾ
ലിവർപൂൾ ജപ്പാൻ മിഡ്ഫീൽഡർ വട്ടാരു എൻഡോയെ സൈൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്റ്റട്ട്ഗാർട്ടുമായി ചർച്ചകൾ നടത്തിവരികയാണ്.കഴിഞ്ഞ സീസണിൽ 33 ബുണ്ടസ്ലിഗ മത്സരങ്ങൾ കളിച്ച 30-കാരൻ അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ഹാംബർഗിനെതിരെ ഒരു പ്ലേ ഓഫ് വിജയിച്ച ശേഷമാണ് സ്റ്റട്ട്ഗാർട്ട് തരംതാഴ്ത്തലിൽ നിന്നും ഒഴിവായത്.
( മൊയ്സസ് കെയ്സെഡോ )
115 മില്യൺ പൗണ്ടിന് ബ്രൈറ്റണിൽ നിന്ന് ചെൽസിയിലേക്ക് ചേക്കേറിയ ഇക്വഡോർ ഇന്റർനാഷണൽ മൊയ്സസ് കെയ്സെഡോയെ നഷ്ടപ്പെടുത്തിയതിന് ശേഷമാണ് ലിവർപൂൾ എൻഡോയെ സൈന്‍ ചെയ്യാന്‍ ,മുന്‍കൈ എടുത്തത്.സതാംപ്ടണിന്റെ ബെൽജിയൻ മിഡ്ഫീൽഡർ റോമിയോ ലാവിയയേയും സൈന്‍ ചെയ്യാന്‍ ലിവര്‍പൂള്‍ ശ്രമം നടത്തി എങ്കിലും ആ കാര്യത്തിലും ചെല്‍സി റെഡ്സിനെ ഓവര്‍ ടേക്ക് ചെയ്തു.ഫാബിഞ്ഞോ, ജോർദാൻ ഹെൻഡേഴ്സൺ, ജെയിംസ് മിൽനർ എന്നിവരുടെ വിടവാങ്ങലിന് ശേഷം ലിവർപൂളിന് ഒരു ഡിഫൻസീവ് മിഡ്ഫീൽഡറുടെ സേവനം വളരെ അധികം ആവശ്യമാണ്.അതേസമയം സഹ മിഡ്ഫീൽഡർമാരായ നാബി കെയ്റ്റ, അലക്സ് ഓക്സ്ലേഡ്-ചേംബർലെയ്ൻ എന്നിവരും ക്ലബ് വിട്ടു.ജപ്പാന് വേണ്ടി 50 മത്സരങ്ങൾ കളിച്ചിട്ടുള്ള എൻഡോക്ക് ഒരു പ്രതിരോധ മിഡ്ഫീല്‍ഡര്‍ ആയി മാത്രമല്ല സെന്റര്‍ ബാക്ക് ആയും കളിക്കാന്‍ കഴിയും.