എങ്ങോട്ടും പോകുന്നില്ല ; ഹാരി യുണൈറ്റഡില്‍ തന്നെ ഉണ്ടാകും
ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ ഹാരി മഗ്വയര്‍ തുടരാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്.38 മില്യൺ ഡോളറില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ വെസ്റ്റ് ഹാം മുന്നോട്ട് വന്നിരുന്നു എങ്കിലും പെട്ടെന്ന് തീരുമാനം എടുക്കാന്‍ യുണൈറ്റഡിന് കഴിയാത്തതിനാല്‍ കാത്തിരിക്കാന്‍ സമയം ഇല്ലാത്ത വെസ്റ്റ് ഹാം ഡീല്‍ പിന്‍വലിച്ചു കഴിഞ്ഞു.
യുണൈറ്റഡിന് താരത്തിനെ വില്ക്കാന് ആഗ്രഹം ഉണ്ട് എങ്കിലും ടീമിൽ അദ്ദേഹത്തിന് ഒരു സ്ഥാനമുണ്ടെന്ന് മാനേജർ എറിക് ടെൻ ഹാഗ് മാനേജ്മെന്റിനോട് പറഞ്ഞു.താരത്തിനെ പറഞ്ഞുവിടുകയാണ് എങ്കില്‍ മാഗ്വെയറിന് പകരക്കാരനെ കണ്ടെത്തണം എന്നും ടെന്‍ ഹാഗ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഒരു ഡിഫൻഡറിനായി വിപണിയിൽ ഇറങ്ങാൻ വളരെ വൈകിയെന്ന് മാഞ്ചസ്റ്റര്‍ വിശ്വസിക്കുന്നു.തിങ്കളാഴ്ച വോൾവ്സിനെതിരെ 1-0 ന് വിജയിച്ച മത്സരത്തില്‍ മഗ്വെയർ ബെഞ്ചിൽ ഇടംപിടിച്ചെങ്കിലും കളിച്ചില്ല.വെസ്റ്റ് ഹാമിന് മഗ്വെയറിനെ സൈൻ ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിലും ഇപ്പോൾ അവര്‍ മറ്റു ഓപ്ഷനുകള്‍ തിരയുകയാണ്.