” ഇത് റൊണാൾഡോ തുടങ്ങി വെച്ച വിപ്ലവം ” – നെയ്മര്‍
താന്‍ സൗദിയില്‍ പോയതിനു പ്രധാന കാരണം പോര്‍ച്ചുഗീസ് ഇതിഹാസം ആയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കാരണം എന്ന് ബ്രസീലിയന്‍ സൂപ്പര്‍സ്റ്റാര്‍ നെയ്മര്‍ വെളിപ്പെടുത്തി.സൗദിയില്‍ പോയതിന് ആദ്യം റൊണാള്‍ഡോയുടെ തീരുമാനം ദ്യം “ഭ്രാന്ത് ” എന്നായിരുന്നു എല്ലാവരും വിലയിരുത്തിയത് എന്നും എന്നാല്‍ ആ ലീഗ് ഇപ്പോള്‍ ഗ്ലാമര്‍ ആയത് റൊണാള്‍ഡോയുടെ സാന്നിധ്യം മൂലം ആണ് എന്നും നെയ്മര്‍ വെളിപ്പെടുത്തി.
പിഎസ്ജിയില്‍ നിന്നും 90 മില്യൺ യൂറോക്ക് ആണ് താരത്തിനെ അല്‍ ഹിലാല്‍ സൈന്‍ ചെയ്തത്. “ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇതെല്ലാം തുടങ്ങിവെച്ചത്.ആദ്യം എല്ലാവരും അദ്ധേഹത്തെ വിമര്‍ശിച്ചു.ഇന്ന് ലീഗ് കൂടുതൽ കൂടുതൽ വളരുന്നത് നിങ്ങൾ കാണുന്നു.അതിനു കാരണം അദ്ദേഹം തന്നെ അല്ലേ.”ലീഗ് വളരെ മത്സരാധിഷ്ഠിതമായിരിക്കും, പ്രത്യേകിച്ച് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പല ലോകോത്തര താരങ്ങള്‍ വന്നതിനു ശേഷം.അതിനാല്‍ ഈ ലീഗ് വളരെ പെട്ടെന്ന് തന്നെ ലോകോത്തര നിലവാരം ഉള്ള ഒന്നായി മാറും എന്ന് ഞാന്‍ വിശ്വസിക്കുന്നു.” നെയ്മർ മാധ്യമങ്ങളോട് പറഞ്ഞു