അയ്‌മെറിക് ലാപോർട്ടക്കായി അല്‍ നാസര്‍ ബിഡ് സ്വീകരിച്ച് മാഞ്ചസ്റ്റര്‍ സിറ്റി
അയ്‌മെറിക് ലാപോർട്ടക്കായി അൽ നാസറിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി ബിഡ് സ്വീകരിച്ചതായി റിപ്പോര്‍ട്ട്.ഓഫർ, ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും സൗദി ക്ലബ് സിറ്റിയുടെ ഡിമാന്‍ഡിന് പറ്റിയ ഓഫര്‍ ആണ് മുന്നോട്ട് വെച്ചിരിക്കുന്നത്.ഇനി താരവും സൗദി ക്ലബും തമ്മില്‍ നിബന്ധനകൾ ചർച്ച ചെയ്യാൻ പോകുന്നു.
സെവിയ്യയ്‌ക്കെതിരായ സൂപ്പർ കപ്പിന് മുന്നോടിയായി ഏഥൻസിൽ പെപ് ഗാർഡിയോളയുടെ ടീമിനൊപ്പം താരം യാത്ര ചെയ്യുന്നുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ, സാഡിയോ മാനെ, മാർസെലോ ബ്രോസോവിച്ച്, അലക്‌സ് ടെല്ലെസ് എന്നിവരുടെ വരവിനുശേഷം അൽ നാസറുടെ പ്രീമിയം സൈനിങ്ങ് ആണ് അയ്‌മെറിക് ലപോർട്ടേ.കഴിഞ്ഞ സീസണിൽ തന്നെ അയ്‌മെറിക് ലപോർട്ടേക്ക് വേണ്ട രീതിയില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.ഈ വേനൽക്കാല വിന്‍ഡോയില്‍ താരത്തിനെ വില്‍ക്കാനുള്ള ഓപ്ഷനുകള്‍ ക്ലബ് അന്വേഷിച്ചിരുന്നു.90 മില്യൺ യൂറോയ്ക്ക് ജോസ്കോ ഗ്വാർഡിയോളിന്‍റെ വരവും കൂടി ആയതോടെ ഇനി ലപോർട്ടേക്ക് അവസരം കിട്ടാനേ പോകുന്നില്ല.