സൗദി അറേബ്യ ദേശീയ ടീമിന്‍റെ മാനേജര്‍ ആവാന്‍ റോബർട്ടോ മാൻസിനി
സൗദി അറേബ്യ ദേശീയ ടീമിന്റെ പുതിയ മാനേജരാകാൻ റോബർട്ടോ മാൻസിനി വിപുലമായ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്.മുന്‍ സിറ്റി മാനേജര്‍ ഇറ്റലിയെ അഞ്ചു വര്‍ഷം നയിച്ചതിനു ശേഷം ആണ് ബോസ് സ്ഥാനം രാജിവെച്ചത്.2020 യൂറോയിൽ ഇറ്റലിയെ കിരീടത്തിലേക്ക് നയിക്കാന്‍ മാൻസിനിക്ക് കഴിഞ്ഞു.യുവേഫ നേഷൻസ് ലീഗില്‍ ഇറ്റലിയെ രണ്ടും മൂന്നും സ്ഥാനത് എത്താന്‍ കഴിഞ്ഞു എന്നതും അദ്ധേഹത്തിന്റെ കരിയര്‍ ഹൈലൈറ്റ് ആണ്.
മാർച്ചിൽ ഹെർവ് റെനാർഡിന്റെ വിടവാങ്ങലിന് ശേഷം സൗദി അറേബ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ മാന്‍സിനിക്ക് വേണ്ടി ശ്രമങ്ങള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ സൗദി അറേബ്യയെ നയിച്ച റെനാർഡ്, പോളണ്ടിനും മെക്സിക്കോയ്ക്കും എതിരായ അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ തോൽക്കുന്നതിന് മുമ്പ് ചാമ്പ്യൻമാരായ അർജന്റീനയ്‌ക്കെതിരെ 2-1 ഗ്രൂപ്പ്-സ്റ്റേജ് വിജയം നേടിയിരുന്നു.നിലവില്‍ സാദ് അൽ ഷെഹ്‌രിയാണ് സൗദി ഫുട്ബോള്‍ ടീമിന്‍റെ ഇടക്കാല ചുമതല വഹിക്കുന്നത്.