ആഴ്സണൽ ഡിഫൻഡർ ജൂറിയൻ ടിമ്പറിന് കാൽമുട്ടിന് സാരമായ പരിക്ക്
ആഴ്സണൽ ഡിഫൻഡർ ജൂറിയൻ ടിമ്പറിന് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റതിനാൽ ദീർഘനാളത്തേക്ക് പുറത്തിരിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്.പ്രീമിയർ ലീഗ് അരങ്ങേറ്റ മത്സരത്തില്‍ 50 മിനിറ്റിനുള്ളിൽ തന്നെ 22 കാരനായ ഡിഫൻഡര്‍ക്ക് പരിക്കേറ്റു, ശനിയാഴ്ച എമിറേറ്റ്സിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ നടന്ന മത്സരത്തില്‍ ആഴ്സണല്‍ 2-1 നു ജയം നേടിയിരുന്നു.34 മില്യൺ യൂറോ ട്രാൻസ്ഫര്‍ തുകക്ക് ആണ് താരം ലണ്ടനില്‍ കാലു കുത്തിയത്.
ഈ വാര്‍ത്ത മൈക്കൽ അർട്ടെറ്റക്ക് വലിയൊരു തിരിച്ചടിയാണ്.ക്ലബ്ബിലെ തന്റെ ചുരുങ്ങിയ സമയത്തിനുള്ളിൽ ടിംബർ ആഴ്സണല്‍ ടീമിന് വേണ്ടി നന്നായി കളിച്ചു.പല പൊസിഷനിലും ഒരു പോലെ കളിക്കാന്‍ കഴിയുന്നത് ആണ് യുവ താരത്തിനെ മറ്റുള്ളവരില്‍ നിന്നും വിത്യസ്ഥന്‍ ആക്കുന്നത്.എഫ്എ കമ്മ്യൂണിറ്റി ഷീൽഡിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലെഫ്റ്റ് ബാക്കിൽ കളിച്ച താരം യു.എസ് പര്യടന മത്സരങ്ങളില്‍ റൈറ്റ് ബാക്ക് പൊസിഷനില്‍ ആണ് കളിച്ചിരുന്നത്.