നെയ്മര്‍ – ബാഴ്സലോണ ട്രാന്‍സ്ഫര്‍ ഡീല്‍ നടക്കാത്തതിന്റെ കാരണം സാവി ഹെര്‍ണാണ്ടസ്
നെയ്മര്‍ – ബാഴ്സലോണ ട്രാന്‍സ്ഫര്‍ നാടകം അരഞ്ഞേറാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. ഇത്തവണ ബാഴ്സയിലെക്ക് വരാന്‍ ഏറെ സാധ്യതയുണ്ടായിരുന്നു എങ്കിലും സൗദി ലീഗ് ക്ലബ് ആയ അല്‍ ഹിലാലിലെക്ക് താരം പോവുകയായിരുന്നു.താരം ഉടന്‍ തന്നെ മെഡിക്കല്‍ പൂര്‍ത്തിയാക്കി ഹിലാലുമായി സൈന്‍ ചെയ്തേക്കും.
ഇത്തവണ ബാഴ്സയെ ഉപേക്ഷിക്കാന്‍ നെയ്മറുടെ കാരണം പണം മാത്രം അല്ല കാരണം എന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ബാഴ്സലോണയുടെ മാനേജര്‍ ആയ സാവിയുടെ സാന്നിധ്യം ആണത്രേ നെയ്മറെ സ്പാനിഷ് ക്ലബിലെക്ക് പോകുന്നത് തടഞ്ഞത്.നെയ്മറെ സൈന്‍ ചെയ്യാന്‍ ബാഴ്സ ബോര്‍ഡിലെ എല്ലാ ഒഫീഷ്യല്‍സിനും താല്‍പര്യം ഉണ്ടായിരുന്നു.ലപോര്‍ട്ട,അലെമാനി,ഡേക്കോ എന്നിവരും ബ്രസീളിയനെ തിരികെ കൊണ്ട് വരാന്‍ ആഗ്രഹിച്ചു.എന്നാല്‍ സാവിക്ക് മാത്രമാണ് ബ്രസീലിയന്‍ വിങ്ങറെ കൊണ്ട് വരാന്‍ ഇഷ്ട്ടം ഇല്ലാതെയിരുന്നത്.നെയ്‌മര്‍ക്കും സാവിക്ക് കീഴില്‍ കളിക്കാന്‍ തീരെ താല്‍പര്യം ഇല്ല.ഇരുവരും മുന്പ് ബാഴ്സയില്‍ ഒപ്പം കളിച്ചിട്ടുണ്ട് എങ്കിലും ഈ ശത്രുതക്ക് കാരണം എന്താണ് എന്നത് ഇപ്പോഴും വ്യക്തം അല്ല.






































