ഒത്തുകളി വിവാദം : സചിത്ര സേനാനായകെക്ക് ശ്രീലങ്ക വിടാന്‍ കഴിയില്ല
ഒത്തുകളി ആരോപണ വിധേയനായ ശ്രീലങ്കൻ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം സചിത്ര സേനാനായകെക്കെതിരെ കൊളംബോയിലെ പ്രാദേശിക കോടതി തിങ്കളാഴ്ച വിദേശയാത്ര വിലക്കി.2012 നും 2016 നും ഇടയിൽ ആണ് താരം ശ്രീലങ്കക്ക് വേണ്ടി 49 ഏകദിനങ്ങളും 24 ടി20 ഇന്റർനാഷണലുകളും കളിച്ചത്.2020 ലങ്ക പ്രീമിയർ ലീഗിലെ മത്സരങ്ങളില്‍ ഒത്തുകളിക്ക് ശ്രമിച്ചു എന്നാണു അദ്ദേഹത്തിന് മേലുള്ള കുറ്റം.
വലംകൈ ഓഫ് സ്പിന്നർ ടെലിഫോണിലൂടെ രണ്ടു താരങ്ങളെ വിളിച്ച് ഒത്തു കളിക്കാന്‍ നിര്‍ബധിക്കുകയായിരുന്നു.കൊളംബോ ചീഫ് മജിസ്‌ട്രേറ്റ് കോടതി ഇമിഗ്രേഷൻ ആൻഡ് എമിഗ്രേഷൻ കൺട്രോളർ ജനറലിനോട് സേനാനായകെയ്‌ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ ഉത്തരവിട്ടു.ഇന്ന് മുതല്‍ മൂന്നു മാസത്തേക്ക് ആണ് ഈ വിധി.2014-ൽ ശ്രീലങ്കയുടെ ടി20 ലോകകപ്പ് വിജയത്തിന്റെ ഭാഗമായിരുന്ന 38-കാരൻ, 2020 ഫെബ്രുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.