ലാലിഗയില്‍ വിജയത്തുടക്കം കുറിക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡ്
പുതുതായി പ്രമോട്ടുചെയ്‌ത ഗ്രാനഡയെ തിങ്കളാഴ്ച രാത്രി വാൻഡ മെട്രോപൊളിറ്റാനോയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് അവരുടെ 2023-24 ലാ ലിഗ കാമ്പെയ്‌നിന്റെ ആദ്യ ചുവട് വെക്കും.ചാമ്പ്യന്മാരായ ബാഴ്‌സലോണയേക്കാൾ 11 പോയിന്റ് പിന്നിലായി ഡീഗോ സിമിയോണിയുടെ ടീം കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ , ഗ്രാനഡ 2022-23 സെഗുണ്ട ഡിവിഷൻ ചാമ്പ്യന്മാരായി ടോപ്പ് ഡിവിഷനിലേക്ക് മടങ്ങി.
2022-23 ലാ ലിഗ സീസണിന്റെ രണ്ടാം പകുതിയിൽ അത്‌ലറ്റിക്കോ മികച്ച തിരിച്ചുവരവ് ആണ് കാഴ്ച്ചവെച്ചത്.അവർക്ക് ഈ കാമ്പെയ്‌ൻ നന്നായി ആരംഭിക്കാൻ കഴിയുമെങ്കിൽ, ടൈറ്റിൽ ചലഞ്ച് ഒരു സാധ്യത തന്നെയാണ്.കാരണം ബാഴ്‌സലോണയും റയൽ മാഡ്രിഡും പുതിയ കാമ്പെയ്‌നിലേക്ക് പ്രവേശിച്ചിരിക്കുന്നത് നൂറായിരം പ്രശ്നങ്ങളോടെ ആണ്.ജാവി ഗാലൻ, സാന്റിയാഗോ മൗറിനോ, കാഗ്ലർ സോയുങ്കു, സീസർ അസ്പിലിക്യൂറ്റ എന്നിങ്ങനെ വലിയ ട്രാന്‍സ്ഫര്‍ ബജറ്റ് ഒന്നും അത്ലറ്റിക്കോ മുടക്കിയിട്ടില്ല.ടീമുമായി ഇതുവരെ ഒരു ഒതുതീര്‍പ്പില്‍ എത്താന്‍ കഴിയാത്ത ജോവോ ഫെലിക്‌സിനെ വില്‍ക്കാന്‍ ഇപ്പോഴും മാഡ്രിഡ് ശ്രമം നടത്തുന്നുണ്ട്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒരു മണിക്ക് ആണ് മത്സരം.