EPL 2022 European Football Foot Ball International Football Top News transfer news

അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്ൻ ഇനി തുര്‍ക്കി ലീഗില്‍ പന്ത് തട്ടും

August 14, 2023

അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്ൻ ഇനി തുര്‍ക്കി ലീഗില്‍ പന്ത് തട്ടും

ലിവർപൂൾ വിട്ട അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്ൻ മൂന്ന് വർഷത്തെ കരാറിൽ തുര്‍ക്കി ക്ലബ്‌ ആയ  ബെസിക്‌റ്റാസിൽ ചേർന്നു.ക്ലബിലെ ആറ് സീസണുകൾക്ക് ശേഷം ഈ സമ്മറില്‍ താരം ഒരു ഫ്രീ എജന്റ്റ് ആയി മാറിയിരുന്നു.2017-ൽ ആഴ്സണലിൽ നിന്ന് 35 മില്യൺ പൗണ്ടിന്റെ ഇടപാടിൽ ചേർന്നതിന് ശേഷം ലിവർപൂളിനായി താരം 146 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

 

 

 

നിരവധി സൗദി പ്രോ ലീഗ് ടീമുകളിൽ നിന്ന് താൽപ്പര്യമുണ്ടായിട്ടും പ്രതാപം തുളുമ്പുന്ന തുര്‍ക്കി ക്ലബ് ആയ ബെസിക്‌റ്റാസിൽ ചേരാന്‍ ആയിരുന്നു താരം താല്പര്യം പ്രകടിപ്പിച്ചത്.ഇത് കൂടാതെ താരത്തിന്‍റെ ഒപ്പിനു വേണ്ടി പ്രീമിയര്‍ ലീഗ് ക്ലബുകള്‍ ആയ ബ്രെന്റ്ഫോർഡും ആസ്റ്റൺ വില്ലയും ശ്രമം നടത്തിയിരുന്നു.2020-ൽ ക്ലബ്ബിനായി ആദ്യ പ്രീമിയർ ലീഗ് ട്രോഫി നേടിയ ചരിത്രപരമായ  ലിവർപൂൾ ടീമിന്റെ ഭാഗവുമായിരുന്നു ഓക്‌സ്‌ലേഡ്-ചേംബർലെയ്ൻ.എന്നാല്‍ നിരന്തരം പരിക്കും മറ്റും താരത്തിന്‍റെ ലിവര്‍പൂള്‍ സ്പെല്‍ കൂടുതല്‍ ദുഷ്ക്കരം ആക്കി.

Leave a comment