EPL 2022 European Football Foot Ball International Football Top News transfer news

ഒഫീഷ്യല്‍ : നെയ്മര്‍ അല്‍ ഹിലാലിലേക്ക് !!!!!!

August 14, 2023

ഒഫീഷ്യല്‍ : നെയ്മര്‍ അല്‍ ഹിലാലിലേക്ക് !!!!!!

ബ്രസീൽ ഫോർവേഡ് നെയ്മറിനെ സൗദി പ്രോ ലീഗ് ടീമായ അൽ-ഹിലാലിന് 90 മില്യൺ യൂറോക്ക് വില്‍ക്കാന്‍ പാരീസ് സെന്റ് ജെർമെയ്ൻ സമ്മതിച്ചു.താരവും പിഎസ്ജിയും സൗദി ക്ലബുമായി  ഡീല്‍ ഉറപ്പിച്ചു എന്ന് എല്ലാ പ്രമുഖ കായിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.2017-ൽ 200 മില്യൺ പൗണ്ട് എന്ന ലോക റെക്കോർഡ് തുകയ്ക്ക് ആണ് താരം പിഎസ്ജിയില്‍ ചേര്‍ന്നത്.

Neymar to 'play for Al-Hilal' in Saudi Arabia, deal underway for PSG  transfer: Report | Mint

പുതിയ സീസണിലെ കോച്ച് ലൂയിസ് എൻറിക്വെയുടെ പദ്ധതികളിൽ അദ്ദേഹം ഭാഗമായിരുന്നില്ല.ശനിയാഴ്ച ലോറിയന്റിനെതിരായ ലീഗ് 1 മത്സരത്തിനുള്ള ടീമിൽ നിന്ന് അദ്ദേഹം  പുറത്തായിരുന്നു.താരം ബാഴ്സലോണയിലേക്ക് മടങ്ങും എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു എങ്കിലും താരത്തിന് സൗദി ക്ലബ്‌ മുന്നോട്ട് വെച്ച ഓഫര്‍ പതിന്മടങ്ങ്‌ മെച്ചമുള്ളത് ആയിരുന്നു.രണ്ടു വര്‍ഷത്തെ കരാറില്‍ ആണ് താരം അല്‍ ഹിലാലുമായി ഒപ്പിടാന്‍ പോകുന്നത്. ഇന്ന് രാത്രി താരം തന്‍റെ മെഡിക്കല്‍ പൂര്‍ത്തിയാക്കും.പത്താം നമ്പര്‍ ജേഴ്സിയാണ് താരം അവിടെ അണിയാന്‍ പോകുന്നത്.

Leave a comment