EPL 2022 European Football Foot Ball International Football Top News transfer news

ബാഴ്‌സലോണയെ പിടിച്ചുകെട്ടി ഗെറ്റാഫെ

August 14, 2023

ബാഴ്‌സലോണയെ പിടിച്ചുകെട്ടി ഗെറ്റാഫെ

ലാലിഗയില്‍ ഒരു മികച്ച തുടക്കം പ്രതീക്ഷിച്ച് ഗെറ്റാഫെയിലേക്ക് വണ്ടി കയറിയ സാവിക്കും സംഘത്തിനും അതിയായ നിരാശയാണ് ഇന്നലത്തെ സയാന്ഹം സമ്മാനിച്ചത്.ഇരു ടീമുകളും ഗോള്‍ ഒന്നും ഇല്ലാതെ ആണ് മത്സരത്തില്‍ നിന്നും വിടവാങ്ങിയത്.റെഡ് കാര്‍ഡ് കണ്ടു ബാഴ്സ വിങ്ങര്‍ ആയ റഫീഞ്ഞയും ഗെറ്റാഫെ താരമായ ജൈമി മാറ്റയും കളിയില്‍ നിന്ന് പുറത്തായിരുന്നു.

Xavi rages against Getafe red card decisions - Football España

 

റഫറിയുടെ തീരുമാനത്തെക്കുറിച്ച് പരാതിപ്പെട്ടതിന് ശേഷം 71-ാം മിനിറ്റിൽ ബാഴ്‌സ മാനേജർ സാവിക്കും  ചുവപ്പ് കാർഡ് ലഭിച്ചു.കളിയുടെ തുടക്കത്തില്‍ തന്നെ നിയന്ത്രണം ബാഴ്സലോണ ഏറ്റെടുത്തു എങ്കിലും വളരെ അധികം ഫിസിക്കല്‍ ആയി കളി മുന്നോട്ട് കൊണ്ട് പോയ ഗെറ്റാഫെ പ്രതിരോധം മികച്ച രീതിയില്‍ ആണ് പ്രതികരിച്ചത്.റഫീഞ്ഞ പിച്ചില്‍ നിന്ന് പോയതിനു ശേഷം റോബര്‍ട്ട് ലെവന്‍ഡോസ്ക്കിക്ക് സ്കോര്‍ ചെയ്യാന്‍ അവസരം ലഭിച്ചു എങ്കിലും അദ്ദേഹത്തിന് തനിക്ക് ലഭിച്ച അവസരം മുതല്‍ എടുക്കാന്‍ കഴിഞ്ഞില്ല.അടുത്ത ലാലിഗ മത്സരത്തില്‍ ഓഗസ്റ്റ് 20 ന് കാമ്പ് ന്യൂയില്‍ വെച്ച് കാഡിസിനെ നേരിടും.

Leave a comment