ഗില്ലിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ് ടീം ഇന്ത്യക്ക് ആശ്വാസം പകരും: ആകാശ് ചോപ്ര
ഞായറാഴ്ച യുഎസിലെ ഫ്ലോറിഡയിലെ ബ്രോവാർഡ് കൗണ്ടി സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20യിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടുന്നു, പരമ്പര 2-2 എന്ന നിലയിലാണ്. ഇന്ത്യ കാത്തിരിക്കുന്ന സന്തോഷവാർത്തയാണ് ശുഭ്മാൻ ഗില്ലിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ്.
ഇത് കാര്യമായ ആശ്വാസമാണെന്നും 180ന് മുകളിൽ സ്‌കോർ വരുമ്പോൾ ,തികച്ച ബാറ്റിംഗ് പ്രകടനം ആവശ്യമാണെന്നും ഗില്ലിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ് ടീം ഇന്ത്യക്ക് ആശ്വാസം പകരുമെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇന്നലെ നടന്ന നാലാം മൽസരത്തിൽ ഗിൽ മികച്ച പ്രകടനം ആണ് നടത്തിയത്. ഇന്ന് നടക്കുന്ന അഞ്ചാം മത്സരത്തിൽ ഇത് ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയേക്കും.