ഡീഗോ കോസ്റ്റ: ബ്രസീലിയൻ ക്ലബ് ബൊട്ടഫോഗോ മുൻ ചെൽസി സ്ട്രൈക്കറെ ഫ്രീ ട്രാൻസ്ഫറിൽ ഒപ്പുവച്ചു
ബ്രസീലിയൻ ക്ലബ് ആയ ബൊട്ടഫോഗോ മുൻ ചെൽസി, അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കർ ഡീഗോ കോസ്റ്റയെ ഫ്രീ ട്രാൻസ്ഫറിൽ ഒപ്പുവച്ചു.34-കാരനായ അദ്ദേഹം ജൂണിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് വിട്ടതിനുശേഷം ഒരു സ്വതന്ത്ര ഏജന്റായിരുന്നു. വോൾവ്‌സിന്റെ മുൻ മേധാവി ബ്രൂണോ ലേജിന് കീഴില്‍ ആണ് കോസ്റ്റ കളിക്കാന്‍ പോകുന്നത്.
കഴിഞ്ഞ സീസണിൽ വോൾവ്‌സിനായി 23 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച അദ്ദേഹം ഏപ്രിലിൽ ബ്രെന്റ്‌ഫോർഡിനെതിരേ ആണ് ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം ആദ്യ ഗോള്‍ നേടിയത്.റിയോ ഡി ജനീറോ ആസ്ഥാനമായുള്ള ബോട്ടാഫോഗോയാണ് ബ്രസീലിയന്‍ ടോപ് ലീഗായ സീരി എ യില്‍ ഒന്നാം സ്ഥാനത് ഉള്ളത്.യൂറോപ്പിലെ പ്രമുഖ ലീഗുകളില്‍ കളിച്ച് പരിചയം ഉള്ള താരത്തിന്‍റെ സേവനം തങ്ങള്‍ക്ക് വളരെ ഉപകാരപ്രദം ആവുമെന്ന് ബൊട്ടഫോഗോ മാനെജ്മെന്റ് കരുതുന്നു.താരത്തിനെ നാല് മാസ കരാറില്‍ ആണ് അവര്‍ ഒപ്പിട്ടിരിക്കുന്നത്.