‘ഡോണി വാൻ ഡി ബീക്കിനെ വീണ്ടും സൈൻ ചെയ്യാൻ അയാക്സ്
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്കിനെ വീണ്ടും സൈൻ ചെയ്യാൻ അയാക്‌സിന് താൽപ്പര്യമുണ്ട്.ദി സൺ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിനെ ഒരു ലോണ്‍ ഡീലില്‍ സൈന്‍ ചെയ്യാന്‍ ആണ് അയാക്സിന് താല്‍പര്യം.മൂന്ന് വർഷം മുമ്പ് യുണൈറ്റഡിൽ 35 മില്യൺ പൗണ്ടിന് ചേർന്ന താരത്തിന് പ്രീമിയര്‍ ലീഗില്‍ തിളങ്ങാന്‍ ആയില്ല.
വാൻ ഡി ബീക്ക് യുണൈറ്റഡിനായി ആകെ 60 തവണ മാത്രമേ കളിച്ചിട്ടുള്ളൂ.പ്രീമിയർ ലീഗിൽ ആറ് തവണ മാത്രമാണ് താരം ആദ്യ ഇലവനില്‍ ഇടം നേടിയത്.കാൽമുട്ടിന് പരിക്കേറ്റ വാൻ ഡി ബീക്ക് കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ നിന്ന് വിട്ടുനിന്നതിന് ശേഷം ഇപ്പോൾ വീണ്ടും ഫിറ്റ്നസ് നേടിയെടുത്ത് തിരിച്ചെത്തി എങ്കിലും എറിക് ടെൻ ഹാഗിന് കീഴിൽ ഓൾഡ് ട്രാഫോർഡിൽ അദ്ദേഹത്തിന് കളിക്കാനുള്ള അവസരം ലഭിക്കാന്‍ തീരെ സാധ്യതയില്ല. അതിനാല്‍ വില്‍ക്കുക അല്ലാതെ അവര്‍ക്ക് മുന്നില്‍ വേറെ ഓപ്ഷന്‍ ഒന്നുമില്ല.