എംബാപ്പേ വിഷയത്തില്‍ U – ടേണ്‍ അടിച്ച് പിഎസ്ജി ; ടീം സ്ക്വാഡില്‍ താരത്തിനെ ഉള്‍പ്പെടുത്തി പിഎസ്ജി
കിലിയന്‍ എംബാപ്പെയുടെ കാര്യത്തില്‍ നേരിയ അയവ് വരുത്തി കൊണ്ട് പിഎസ്ജി. ലോറിയന്റിനെതിരായ മത്സരത്തില്‍ താരത്തിനെ ടീം സ്ക്വാഡില്‍ പിഎസ്ജി ഉള്‍പ്പെടുത്തിയിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ താരത്തിനെ ടീം സ്ക്വാഡില്‍ ഇന്ന് രാവിലെ മുതല്‍ ഉള്‍പ്പെടുത്തി എന്ന് പിഎസ്ജി ഒഫീഷ്യലായി വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നു.
“ലോറിയന്റിനെതിരായ മത്സരത്തിന് മുമ്പ് പിഎസ്ജിയും കൈലിയൻ എംബാപ്പെയും തമ്മില്‍ നടത്തിയ ചര്‍ച്ച ചർച്ചകളെത്തുടർന്ന്, ഇന്ന് രാവിലെ ആദ്യ ടീം പരിശീലന ടീമിലേക്ക് കളിക്കാരനെ ഉള്‍പ്പെടുത്തിയിരിക്കുന്നു.”ഇതായിരുന്നു അവരുടെ ഒഫീഷ്യല്‍ സ്റേറ്റ്മെന്‍റ്.താരത്തിനു വേണ്ടി റയല്‍ മാഡ്രിഡ് ഒരു നീക്കം നടത്തും എന്ന് പിഎസ്ജി കരുതി എങ്കിലും അടുത്ത സീസണില്‍ താരത്തിനെ ഫ്രീ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്യാനുള്ള നീക്കത്തില്‍ ആണ് മാഡ്രിഡ്.ടീമില്‍ നിന്ന് എംബാപ്പേ മാത്രമല്ല നെയ്മറും പോകാനുള്ള ഒരുക്കത്തില്‍ തന്നെ ആണ്.താരത്തിനെ സൗദി ക്ലബ് ആയ അല്‍ ഹിലാലിലെക്ക് നല്‍കാനുള്ള ഒരുക്കത്തില്‍ ആണ് പിഎസ്ജി.