അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ കണ്ടെത്തി ബെലിംഗ്ഹാം; എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം നേടി റയല്‍ മാഡ്രിഡ്
ലാലിഗയില്‍ റയല്‍ മാഡ്രിഡിന് മികച്ച തുടക്കം.തങ്ങളുടെ ബ്ലോക്ക്ബസ്റ്റര്‍ സൈനിങ്ങ് ആയ ജൂഡ് ബെലിംഗ്ഹാം കാണികളുടെ മുന്നില്‍ തന്‍റെ ഉദ്ഘാടന മത്സരത്തില്‍ തന്നെ ഗോള്‍ കണ്ടെത്തിയില്‍ വളരെ അധികം ആവേശത്തില്‍ ആണ് മാഡ്രിഡ് ആരാധകര്‍.എതിരില്ലാത്ത രണ്ട് ഗോളിന് ആണ് റയല്‍ വിജയം നേടിയത്.
റോഡ്രിഗോയും ജൂഡ് ബെല്ലിംഗ്ഹാമും ആദ്യ പകുതിയില്‍ തന്നെ ഗോള്‍ കണ്ടെത്തിയപ്പോള്‍ വളരെ ലാഘവത്തോടെ മൂന്നു പോയിന്റ് നേടാന്‍ അവര്‍ക്ക് കഴിഞ്ഞു.സൗദി അറേബ്യയിലേക്ക് പോയ മുൻ ബാലൺ ഡി ഓർ ജേതാവ് കരീം ബെൻസെമയുടെ ആഭവം മറക്കുന്നതിനു വേണ്ടി കോച്ച് അന്‍സലോട്ടി പുതിയ 4-4-2 ഫോർമേഷനിൽ ആണ് ടീമിനെ കളിപ്പിച്ച് നോക്കിയത്.റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ എന്നിവര്‍ ഫോര്‍വേഡിലും ഇവരെ മിഡ്ഫീല്‍ഡുമായി ബന്ധപ്പെടുത്തി ജൂഡ് ബെലിംഗ്ഹാമും മികച്ച രീതിയില്‍ ആണ് കളി നിയന്ത്രിച്ചത്.മാഡ്രിഡ് സമ്പൂർണ്ണ നിയന്ത്രണത്തിലായിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ അനേകം അവസരങ്ങള്‍ പാഴാക്കിയത് മൂലം സ്കോര്‍ബോര്‍ഡ് ഉയര്‍ത്താന്‍ റോയല്‍ വൈറ്റ്സിന് കഴിഞ്ഞില്ല.






































