EPL 2022 European Football Foot Ball International Football Top News transfer news

നഷ്ട്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ “റോയല്‍ മാഡ്രിഡ്‌ “

August 12, 2023

നഷ്ട്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ “റോയല്‍ മാഡ്രിഡ്‌ “

അത്‌ലറ്റിക് ബിൽബാവോയെ നേരിടാൻ ശനിയാഴ്ച വൈകുന്നേരം സാൻ മേംസിലേക്ക് പോകാനുള്ള ഒരുക്കത്തില്‍ ആണ് റയല്‍ മാഡ്രിഡ്‌.ഈ സീസണില്‍ മാഡ്രിഡ്‌ ടീം  ആകെ ആശയകുഴപ്പത്തില്‍ ആണ്.കരിം ബെന്‍സെമയുടെ വിടവാങ്ങല്‍,കോര്‍ട്ടോയിന്സിന്‍റെയും ആര്‍ദ ഗൂളറുടേയും പരിക്ക് ഇതുപോലെ കിലിയന്‍ എംബാപ്പേയുടെ പേരില്‍ ഉള്ള അനിശ്ചിതത്വം എന്നിങ്ങനെ പല കാര്യങ്ങളിലും റയല്‍ മാഡ്രിഡിന് ഉത്തരം ഇല്ല.

Athletic Bilbao's Inaki Williams celebrates scoring their first goal on April 4, 2023

 

കഴിഞ്ഞ സീസണില്‍ തങ്ങളുടെ ചിര വൈരികള്‍ ആയ ബാഴ്സലോണക്ക് പത്തു പോയിന്റ്‌ പിന്നില്‍ ആയിരുന്നു റയല്‍ മാഡ്രിഡ്‌.ചാമ്പ്യന്‍സ് ലീഗ് സെമി വരെ എത്തി എങ്കിലും സിറ്റിക്കെതിരെ നാല് ഗോളിന് പരാജയപ്പെട്ടത് അവര്‍ക്ക് ഏറ്റ വലിയൊരു തിരിച്ചടി തന്നെ ആണ്.കഴിഞ്ഞ സീസണില്‍ കോപ ഡേല്‍ റിയ മാത്രമാണ് അവര്‍ നേടിയ ഏക ട്രോഫി.ഈ സീസണില്‍ ഇതിനു ഒരു മാറ്റം വരുത്താനുള്ള ലക്ഷ്യത്തില്‍ ആണ് അന്‍സലോട്ടിയും സംഘവും.ഇന്ത്യന്‍ സമയം നാളെ രാവിലെ ഒരു മണിക്ക് ആണ് മത്സരത്തിന്‍റെ കിക്കോഫ്‌.

Leave a comment