മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫ്രെഡ് ഫെനർബാഷെയിലേക്ക് പോകാന്‍ ഒരുങ്ങുന്നു
30 കാരനായ മിഡ്ഫീൽഡർ ഫ്രെഡിന്റെ സേവനത്തിനായി ഫെനർബാസ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി വാക്കാലുള്ള കരാർ ഉറപ്പിച്ചു.ക്ലബില്‍ ബ്രസീലുകാരന്റെ ഭാവി കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആയി അനിശ്ചിതത്വത്തിലായിരുന്നു, തുർക്കി ക്ലബ് കുറച്ചുകാലമായി അദ്ദേഹത്തിന്റെ സേവനങ്ങളിൽ താൽപ്പര്യപ്പെടുന്നു.ഇന്നലെ താരം തുര്‍ക്കി ക്ലബിലെക്ക് പോകും എന്ന് പ്രമുഖ ട്രാന്‍സ്ഫര്‍ വാര്‍ത്ത സ്പെഷലിസ്റ്റ് ആയ ഫാബ്രിസിയോ റോമാനൊയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഫ്രെഡ് 2018-ലെ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നു. അതിനുശേഷം അദ്ദേഹം അവര്‍ക്ക് വേണ്ടി 213 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.കഴിഞ്ഞ കുറച്ച് സീസണുകളിൽ താരം ഫോം കണ്ടെത്താന്‍ അല്പം പാടുപ്പെട്ടിരുന്നു.പക്ഷേ അദ്ദേഹം അപ്പോഴും അവരുടെ ആദ്യ ടീമിന്റെ ഒരു പ്രധാന ഭാഗമായി തുടർന്നു.എന്നാല്‍ ഈ സമ്മറില്‍ ടെൻ ഹാഗ് ഇതിനകം മേസൺ മൗണ്ടിനെ സൈന്‍ ചെയ്തു കഴിഞ്ഞു ,ഇത് കൂടാതെ സോഫിയാൻ അംറബത്ത് എന്നിങ്ങനെ പുതിയ സൈനിങ്ങുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നു,അങ്ങനെ ഇരിക്കെ ഫ്രേഡിന് സബ് ആയി പോലും കളിക്കാനുള്ള അവസരം ലഭിച്ചേക്കുകയില്ല.അതിനാണ് ഫെന്നര്‍ബാഷിലേക്ക് താരം പോകുന്നത്.






































