പ്രീമിയര്‍ ലീഗിന് ഇന്നാരംഭം ; സിറ്റി – ബേൺലി ഉദ്ഘാടന മത്സരം
2023-24 പ്രീമിയർ ലീഗ് സീസൺ ഇന്ന് ആരംഭിക്കും.കഴിഞ്ഞ ടേമിലെ ചാമ്പ്യൻഷിപ്പ് ജേതാക്കളായ ബേൺലിക്കെതിരെ ടർഫ് മൂറിൽ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കളിച്ചേക്കും.അവിസ്മരണീയമായ ട്രെബിൾ നേടിയ സീസണിന്റെ പിൻബലത്തിൽ പെപ് ഗ്വാർഡിയോളയുടെ ടീം ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിയോടെ ആണ് കളിക്കാന്‍ ഇറങ്ങുന്നത്.
ബേൺലി ബോസ് വിൻസെന്റ് കമ്പനിക്കെതിരെ കളിച്ച് തുടങ്ങുക എന്നത് സിറ്റിക്ക് അല്പം വിചിത്രം ആയ കാര്യം ആണ്.പ്രത്യേകിച്ച് തങ്ങളുടെ ഇതിഹാസമായ കമ്പനിയെ ഇന്നവര്‍ ബെന്‍ളി ഡഗ്ഔട്ടില്‍ കാണുമ്പോള്‍.ട്രെബിള്‍ നേടിയ സിറ്റി ടീം ഈ സീസണില്‍ പ്രവചനാതീതര്‍ ആണ്.ടീമില്‍ നിന്ന് ഗുണ്ടോഗന്‍,മാഹ്റെസ് എന്നിവര്‍ പോയതിനു ശേഷം ടീം എങ്ങനെ കളിക്കും എന്നതില്‍ വലിയ ഉറപ്പ് ഇല്ല.ഇത് കൂടാതെ മറ്റുള്ള പ്രീമിയര്‍ ക്ലബുകള്‍ ആയ യുണൈറ്റഡ്,ആഴ്സണല്‍ എന്നിവര്‍ വന്‍ ബജറ്റ് മുടക്കി തങ്ങളുടെ ടീമിനെ തന്നെ അടിമുടി മാറ്റിയിട്ടുണ്ട്.ക്രോയേഷ്യന്‍ താരമായ ജോസ്ക്കോ ഗ്വാര്‍ഡിയോള്‍ ആണ് സിറ്റി ഈ സമ്മറില്‍ നടത്തിയ വില കൂടിയ സൈനിങ്ങ്. ചാമ്പ്യൻഷിപ്പില്‍ നിന്നും പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന്‍ ലഭിച്ച് വന്ന ബെന്‍ളി അനേകം പ്രതീക്ഷകളോടെ ആണ് വന്നിരിക്കുന്നത്.തുടര്‍ച്ചയായ പ്രീമിയര്‍ ലീഗ് കാമ്പെയിനുകളില്‍ പങ്കെടുത്ത അവര്‍ക്ക് 21 – 22 സീസണിലെ മോശം പ്രകടനം മൂലമാണ് പ്രീമിയര്‍ ലീഗില്‍ നിന്ന് ഒഴിയേണ്ടി വന്നത്.