സാമ്പത്തിക ലംഘനം ചെല്‍സി നടത്തിയിരുന്നോ എന്ന അന്വേഷണത്തില്‍ പ്രീമിയര്‍ ലീഗ്
റോമൻ അബ്രമോവിച്ചിന്റെ ഉടമസ്ഥതയില്‍ ഉള്ള സമയത്ത് ചെൽസി സാമ്പത്തിക നിയമ ലംഘനങ്ങള്‍ വലതും നടത്തിയോ എന്ന് പ്രീമിയർ ലീഗ് അന്വേഷിക്കുന്നതായി ഇപ്പോഴത്തെ ക്ലബ് സിഇഒ റിച്ചാർഡ് മാസ്റ്റേഴ്സ് പറഞ്ഞു.യുക്രെയിന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യന്‍ വെസ്റ്റേണ്‍ രാജ്യങ്ങളുടെ ബന്ധം മോശം ആയതോടെ ചെല്‍സി ക്ലബ് റോമനു വില്‍ക്കേണ്ടി വന്നു.
അബ്രമോവിച്ച് കാലഘട്ടത്തിലെ നിരവധി സാമ്പത്തിക ഇടപാടുകൾ യുവേഫ,പ്രീമിയര്‍ ലീഗ് എന്നിവര്‍ക്ക് നല്‍കിയത് നിലവിലെ സിഇഒ തന്നെ ആണ്.”ചെൽസിയുമായി ബന്ധപ്പെട്ട ചരിത്രപരമായ വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ പഠിച്ച് വരുന്നേ ഉള്ളൂ.അവര്‍ കഴിഞ്ഞ ദശാബ്ദത്തില്‍ നടത്തിയ ട്രാന്‍സ്ഫറുകളുടെ വിശദാംശങ്ങള്‍ എല്ലാം പരിശോധിക്കേണ്ടത് ഉണ്ട്.ഒരു ക്ലബ് സാമ്പത്തിക നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന് പ്രീമിയർ ലീഗ് വിശ്വസിക്കുകയാണ് എങ്കില്‍ ഞങ്ങള്‍ അതിനു മറുപടി പറയാന്‍ ബാധ്യസ്ഥര്‍ ആണ്.”മാസ്റ്റേഴ്സ് ബ്രിട്ടീഷ് മാധ്യമങ്ങളോട് പറഞ്ഞു.ക്ലബ് കുറ്റക്കാര്‍ ആണ് എന്ന് കണ്ടെത്തിയാല്‍ ഗണ്യമായ പിഴ അല്ലെങ്കിൽ ക്ലബ്ബിന് പോയിന്റ് കിഴിവ് പോലുള്ള ശിക്ഷകള്‍ ആയിരിക്കും നല്‍കാന്‍ പോകുന്നത്.