രണ്ട് വർഷത്തെ കരാറില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇഷാൻ പണ്ഡിറ്റയെ സൈന്‍ ചെയ്തു
ഇന്ത്യൻ ദേശീയ ടീം ഫോർവേഡ് ഇഷാൻ പണ്ഡിറ്റയുടെ സേവനം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നേടിയതായി ക്ലബ് വ്യാഴാഴ്ച അറിയിച്ചു. 2024-25 സീസണിന്റെ അവസാനം വരെ ക്ലബ്ബിൽ തുടരുന്ന രണ്ട് വർഷത്തെ കരാറിൽ 25 കാരനായ താരം ഒപ്പുവച്ചു.ബെംഗളൂരുവിലെ ബിഡിസിഎ ഡിവിഷൻ എ സംസ്ഥാന ലീഗിൽ കളി തുടങ്ങിയ താരം 2014ൽ 16-ാം വയസ്സിൽ സ്പെയിനിലേക്ക് മാറി.
എഫ്‌സി ഗോവക്ക് വേണ്ടി കളിച്ച് തുടങ്ങി 2020-ൽ പണ്ഡിറ്റ ഇന്ത്യയിലേക്ക് മടങ്ങി, ആ സീസണില്‍ താരം 11 ഐഎസ്‌എൽ മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ സ്‌കോർ ചെയ്തു. ബ്ലാസ്റ്റേഴ്‌സുമായി ഒപ്പിടുന്നതിന് മുമ്പ്, 25-കാരനായ സ്‌ട്രൈക്കർ ജംഷഡ്പൂർ എഫ്‌സിയ്‌ക്കൊപ്പം 2 വർഷം ചെലവഴിച്ചു.അവര്‍ക്കൊപ്പം താരം 2022-ൽ ഹീറോ ഐഎസ്എല്‍ ഷീൽഡ് നേടി. പണ്ഡിത 50-ലധികം മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.ഐഎസ്എല്‍ കൂടാതെ ഹീറോ സൂപ്പർ കപ്പ് , എഎഫ്സി ചാമ്പ്യൻസ് ലീഗ് എന്നിങ്ങനെയുള്ള ടൂര്‍ണമേന്റുകളിലും താരം പങ്കെടുത്തിട്ടുണ്ട്.