EPL 2022 European Football Foot Ball International Football Top News transfer news

വോൾവ്‌സ് ഗാരി ഒനീലിനെ പുതിയ പരിശീലകനായി നിയമിച്ചു

August 10, 2023

വോൾവ്‌സ് ഗാരി ഒനീലിനെ പുതിയ പരിശീലകനായി നിയമിച്ചു

മൂന്ന് വർഷത്തെ കരാറിൽ ജൂലൻ ലോപെറ്റെഗിക്ക് പകരമായി മുൻ ബോൺമൗത്ത് ബോസ് ഗാരി ഒ നീലിനെ വോൾവ്‌സിന്റെ പുതിയ മാനേജരായി പ്രഖ്യാപിച്ചു.2023-24 പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് – ചൊവ്വാഴ്ചയാണ് മോളിനെക്സിൽ നിന്ന് ലോപറ്റെഗി വൂള്‍വ്സില്‍ നിന്ന് രാജി വെച്ച വിവരം പുറത്ത് വിട്ടത്.

 

കഴിഞ്ഞ സീസണിൽ ഒനീൽ ബോൺമൗത്തിനെ റിലഗേഷന്‍ സോണില്‍ നിന്ന്   15-ാം സ്ഥാനത്തേക്ക് എത്തിച്ചു എങ്കിലും അദ്ധേഹത്തെ അവര്‍ ജൂൺ 19 ന് പുറത്താക്കി.വെറും രണ്ട് വർഷത്തിനിടെ വോൾവ്‌സിന്റെ നാലാമത്തെ മാനേജരാണ് ഗാരി.മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഓൾഡ് ട്രാഫോഡിലേക്ക് പോകുക എന്നതാണ് അദ്ദേഹത്തിന്റെ ആദ്യ അസൈൻമെന്റ്.ലോപറ്റെഗുയിയുടെ പകരക്കാരനായി നിരവധി സ്ഥാനാർത്ഥികളെ പരിഗണിച്ചിരുന്നു, എന്നാൽ മാനെജ്മെന്റ് നടത്തിയ അഭിമുഖത്തില്‍ ഗാരി മികച്ച പ്രകടനം കാഴ്ചവെച്ചത് മൂലം അദ്ദേഹത്തിന് അവസരം നല്‍കാന്‍ വൂള്‍വ്സ് തീരുമാനിക്കുകയായിരുന്നു.

Leave a comment