സതാംപ്ടൺ മിഡ്ഫീൽഡർ റോമിയോ ലാവിക്ക് 48 മില്യൺ പൗണ്ട് ബിഡ് സമര്‍പ്പിച്ച് ചെല്‍സി
സതാംപ്ടൺ മിഡ്ഫീൽഡർ റോമിയോ ലാവിയയ്ക്ക് വേണ്ടി ചെൽസി 48 മില്യൺ പൗണ്ട് ബിഡ് സമർപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.ലിവർപൂൾ 19-കാരനെ സമ്മർ ട്രാൻസ്ഫർ വിൻഡോയില്‍ തുടരെ തുടരെ ശ്രമങ്ങള്‍ നടത്തി.എന്നാല്‍ സതാംപ്ടൺ അവര്‍ നല്‍കിയ എലാ ബിഡുകളും നിരസിച്ചു.അതിനുള്ള കാരണം താരത്തിനെ വിട്ടു കിട്ടണം എങ്കില്‍ 50 മില്യണ്‍ യൂറോ വേണം എന്ന് സതാംട്ടന്‍ ആവശ്യപ്പെട്ടിരുന്നു.ലിവര്‍പൂള്‍ നല്‍കിയ ഓഫര്‍ 45 മില്യണ്‍ യൂറോ ആയിരുന്നു.
ചെൽസിയുടെ ഓഫറിൽ ആഡ്-ഓണുകൾ ഉൾപ്പെടുന്നുവെന്നും ബിഡ് സമർപ്പിക്കുമ്പോൾ ബുധനാഴ്ച വൈകുന്നേരം വരെ ചർച്ചകൾ നടന്നിരുന്നുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണ് എങ്കില്‍ താരത്തിനെ ചെല്‍സിയിലെക്ക് നല്‍കാന്‍ സതാംട്ടന്‍ ഏറെകുറെ ഉറപ്പിച്ച് കഴിഞ്ഞു.ചൊവ്വാഴ്ച വൈകുന്നേരം നടന്ന കാരബാവോ കപ്പിന്റെ ആദ്യ റൗണ്ടിൽ ഗില്ലിംഗ്ഹാമിനോട് 3-1 ന് തോറ്റ മത്സരത്തില്‍ ലാവിയ സതാംപ്ടണിന്റെ ടീമിൽ ഉണ്ടായിരുന്നില്ല.ഇതോടെ റൂമറുകളുടെ ശക്തി വര്‍ധിച്ചു.