ബ്രെന്റ്‌ഫോർഡിൽ നിന്ന് ലോണ്‍ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കി ഡേവിഡ് റായ
ബ്രെന്റ്‌ഫോർഡിൽ നിന്ന് വാങ്ങാനുള്ള ഓപ്‌ഷനുമായി ലോണിൽ ആഴ്‌സണലിൽ ചേരാൻ ഒരുങ്ങുകയാണ് ഡേവിഡ് റായ.സ്പാനിഷ് അന്താരാഷ്ട്ര ഗോൾകീപ്പർ നിലവിലെ ഒന്നാം നമ്പർ ആരോൺ റാംസ്‌ഡെയ്‌ലിന്‍റെ ബാക്കപ്പ് ആയാണ് ആഴ്സണല്‍ ടീമിലേക്ക് പോകുന്നത്.അടുത്ത വേനൽക്കാലത്ത് 27 മില്യൺ പൗണ്ടിന് ഡീല്‍ പൂര്‍ത്തിയാക്കാം എന്ന് ആഴ്സണല്‍ കരാര്‍ നല്‍കിയിട്ടുണ്ട്.
ആദ്യം 3 മില്യണ്‍ പൗണ്ട് ആണ് പ്രാരംഭ ഫീസ്.ബ്രെന്റ്‌ഫോർഡുമായുള്ള കരാറിൽ റായക്ക് ഒരു വർഷം ബാക്കിയുണ്ട്, ആഴ്സണലുമായുള്ള ട്രാൻസ്ഫറിന് മുന്നോടിയായി അത് നീട്ടും.ബയേൺ മ്യൂണിക്കും റായയെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു.എന്നാൽ കളിക്കാരൻ ആഴ്‌സണലിലേക്ക് മാറാൻ ആയിരുന്നു താല്‍പര്യം പ്രകടിപ്പിച്ചത്. മുൻ നമ്പർ 2 മാറ്റ് ടർണർ നോട്ടിംഗ്ഹാം ഫോറസ്റ്റിലേക്ക് മാറിയതിനെ തുടർന്നാണ് റായ ആഴ്സണല്‍ ടീമിലേക്ക് വന്നത്.യുഎസ്എംഎൻടി ഗോൾകീപ്പർ നാലു വർഷത്തെ കരാറിൽ ആണ് നോട്ടിംഗ്ഹാം ഫോറസ്റ്റില്‍ ചേര്‍ന്നത്.