ആഴ്സണലിനെതിരെ റാസ്മസ് ഹോജ്‌ലണ്ട് അരങ്ങേറ്റം കുറിച്ചേക്കും
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ റാസ്മസ് ഹോജ്‌ലണ്ടിന് പ്രീ സീസന്‍ മത്സരങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കുമ്പോള്‍ പരിക്ക് സംഭവിച്ചു.ഇത് ടീം കാമ്പില്‍ നേരിയ ആശങ്ക ഉയര്‍ത്തി എങ്കിലും ചെക്കപ്പിന് ശേഷം സെപ്തംബർ 3 ന് ആഴ്സണലിനെതിരെ നടക്കുന്ന എവേ മാച്ചില്‍ അദ്ദേഹം കളിക്കും എന്ന് മെഡിക്കല്‍ ടീം ടീം മാനേജ്മെന്റിന് ഉറപ്പ് നല്‍കിയിരിക്കുന്നു.
താരത്തിനെ സൈന്‍ ചെയ്യുമ്പോള്‍ തന്നെ നട്ടെല്ലിന് ചെറിയ പരിക്കുമായാണ് അദ്ദേഹം ടീമിലേക്ക് വന്നത്.നിലവില്‍ താരം ഒരു വ്യക്തിഗത പരിശീലന പരിപാടിയിലാണ് – ചൊവ്വാഴ്ച അദ്ദേഹം കാരിംഗ്ടണിൽ ഗ്രൗണ്ടില്‍ പരിശീലനം നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.ലെൻസുമായുള്ള സൗഹൃദ മത്സരത്തിന് മുമ്പ് ശനിയാഴ്ച ഓൾഡ് ട്രാഫോർഡിൽ വെച്ച് താരത്തിനെ മാഞ്ചസ്റ്റര്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു.