വൂള്‍വ്സ് മാനേജര്‍ സ്ഥാനത് നിന്ന് ജൂലൻ ലോപെറ്റെഗുയി രാജിവെച്ചു
പ്രീമിയർ ലീഗ് ഓപ്പണിംഗിന് ഒരാഴ്ച മുമ്പ് വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് ഹെഡ് കോച്ച് ജൂലൻ ലോപെറ്റെഗുയിയുടെ പുറത്താകൽ സ്ഥിരീകരിച്ചു.നവംബറിൽ, സ്പെയിൻകാരൻ ബ്രൂണോ ലേജിന്റെ പിൻഗാമിയായി നിയമിക്കപ്പെട്ടു.അദ്ദേഹം ടീമിലേക്ക് വന്നതിനു ശേഷം മികച്ച മാറ്റങ്ങള്‍ ആണ് വൂള്‍വ്സ് കാണിച്ചത്.ലീഗ് പട്ടികയുടെ താഴെ നിന്ന് 13-ാം സ്ഥാനത്തേക്ക് അവരെ എത്തിച്ചതില്‍ വലിയ പങ്കും അദ്ദേഹത്തിന് തന്നെ ആണ്.
ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വൂള്‍വ്സില്‍ നിന്നും അനേകം സൈനിങ്ങുകള്‍ കോച്ച് പ്രതീക്ഷിച്ചിരുന്നു.ഇത് അദ്ദേഹം ക്ലബ് ഉടമയെ അറിയിക്കുകയും ചെയ്തു.കോച്ചിനെ എതിര്‍ത്ത് ഉടമായ ജെഫ് ഷി ആരാധകര്‍ക്ക് പരസ്യമായി ഒരു കത്ത് പ്രസിദ്ധീകരിച്ചതും സാഹചര്യം വഷളാക്കി.നിലവിലെ ടീമിനെ കൊണ്ട് പ്രീമിയര്‍ ലീഗില്‍ തുടരാന്‍ കഴിയില്ല എന്ന് ലോപ്പ്റ്റഗുയി പരസ്യമായി പറഞ്ഞിരുന്നു.ഇന്നലെ നടന്ന ഒരു നീണ്ട ചര്‍ച്ചയില്‍ ആണ് അദ്ദേഹം താന്‍ ക്ലബ് വിടാന്‍ പോവുകയാണ് എന്ന് അറിയിച്ചത്.മുൻ ബോൺമൗത്ത് മാനേജർ ഗാരി ഒ നീൽ ആണ് വൂള്‍വ്സിന്റെ പുതിയ മാനേജര്‍ ആവാന്‍ സാധ്യത.