ജോവാൻ ഗാംപർ ട്രോഫി ടോട്ടന്‍ഹാമിനെ മറികടന്ന് ബാഴ്സലോണ നിലനിര്‍ത്തി
ടോട്ടൻഹാം ഹോട്‌സ്‌പറിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബാഴ്സലോണ ജോവാൻ ഗാംപർ ട്രോഫി സ്വന്തമാക്കി.മത്സരം തീരാന്‍ ഒന്‍പതു മിനുറ്റ് ശേഷിക്കെ മൂന്നു 2-1 നു പിന്നില്‍ ആയിരുന്നു ബാഴ്സലോണ.എന്നാല്‍ ബാഴ്സ അകാടെമി താരമായ ലമൈന്‍ യമാല്‍ ഒരു മികച്ച പ്രകടനം നടത്തി കൊണ്ട് ബാഴ്സയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
3 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് റോബര്‍ട്ട് ലെവന്‍ഡോസ്ക്കി ബാഴ്സക്ക് ലീഡ് നേടി കൊടുത്തു എങ്കിലും ആദ്യ പകുതി തീരുന്നതിനു മുന്‍പ് തന്നെ ഇരട്ട ഗോള്‍ നേടി കൊണ്ട് ഒലിവര്‍ സ്കിപ്പ് ടോട്ടന്‍ഹാമിന് മേല്‍ക്കൈ നേടി കൊടുത്തു.80 ആം മിനുട്ടില്‍ ആണ് ലമൈന്‍ ഗാര്‍സിയക്ക് പകരം വന്നത്.വന്ന അടുത്ത നിമിഷത്തില്‍ തന്നെ അദ്ദേഹം ടോറസിനെ കൊണ്ട് ഗോള്‍ നേടിപ്പിച്ചു.അതിനു ശേഷം യുവ താരം സൃഷ്ട്ടിച്ച അവസരങ്ങളില്‍ നിന്നാണ് അന്‍സു ഫാട്ടിയും അബ്ദെ എസൽസൗലിയും ഗോള്‍ കണ്ടെത്തിയത്.മിഡ്ഫീല്‍ഡ് അടക്കിഭരിച്ച ഫ്രെങ്കി ഡി യോങ്ങ് ആണ് മത്സരത്തിലെ താരം.






































