ഒരു ഫോർമുല 4 ടീമിനെ സൃഷ്ടിച്ചുകൊണ്ട് 2024-ൽ റയൽ മാഡ്രിഡിന്റെ തിബോട്ട് കോർട്ടോസ് മോട്ടോർസ്പോർട്സിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നു
റയൽ മാഡ്രിഡ് താരം തിബോട്ട് കോർട്ടോയിസ് റേസിംഗിൽ അഭിനിവേശമുള്ളയാളാണ്, കൂടാതെ മോട്ടോർ സ്‌പോർട്‌സിനോടുള്ള തന്റെ ഇഷ്ടം പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബെൽജിയം ഗോൾകീപ്പർ മോട്ടോർ സ്പോർട്സിൽ ഒരു പുതിയ അദ്ധ്യായം തുടങ്ങാനുള്ള ഒരുക്കത്തില്‍ ആണ്.കോർട്ടോയിസ് ഒരു ഫോർമുല 4 ടീമിനെ സൃഷ്ടിച്ചിരിക്കുന്നു.
(റോബർട്ടോ മെർഹി)
ഫെഡറേഷൻ ഇന്റർനാഷണൽ ഡി എൽ ഓട്ടോമൊബൈൽ എന്ന മോട്ടോർസ്‌പോർട്‌സിന്റെ അഡ്മിനിസ്ട്രേറ്റീവ് ബോഡിയാണ് ജൂനിയർ ഡ്രൈവർമാർക്കുള്ള ഈ ഓപ്പൺ-വീൽ റേസിംഗ് കാർ വിഭാഗം സൃഷ്ടിച്ചത്.മുൻ ഫോർമുല 1 ഡ്രൈവറും നിലവിലെ ഫോർമുല ഇ ഡ്രൈവറുമായ റോബർട്ടോ മെർഹിയുമായുള്ള പങ്കാളിത്തത്തില്‍ ആണ് എഫ്4 ടീമിനെ റയല്‍ മാഡ്രിഡ് താരം സൃഷ്ട്ടിച്ചത്.മെർഹി 2015-ൽ 13 F1 റേസുകൾ നടത്തി, ഇപ്പോൾ ഫോർമുല E-യിൽ മഹീന്ദ്ര റേസിംഗിനായി മത്സരിക്കുന്നു.ഇരുവരും ചേര്‍ന്ന് ഉണ്ടാക്കിയ ഈ പുതിയ ടീമിന്‍റെ പേര് ” ടിസി റേസിങ്ങ് ” എന്നാണ്.