ഒരു ഓഫറുമായി വരാന്‍ ബാഴ്സക്ക് ഡെഡ്ലൈന്‍ നല്‍കി ബെര്‍ണാര്‍ഡോ സില്‍വ
ബാഴ്സക്ക് തന്നെ സൈന്‍ ചെയ്യുന്നതിന് വേണ്ടി ഒരു ഡെഡ് ലൈന്‍ സമര്‍പ്പിച്ചിരിക്കുകയാണ് ബെര്‍ണാര്‍ഡോ സില്‍വ എന്ന് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.പ്രീമിയര്‍ ലീഗ് തുടങ്ങുന്നതിനു മുന്‍പ് വരെ സിറ്റിയുമായി ഒരു ഒതുതീര്‍പ്പില്‍ എത്താന്‍ താരം ബാഴ്സയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ പറയുന്ന കാലയളവില്‍ താരത്തിനു പറ്റിയ ഓഫര്‍ സിറ്റിക്ക് നല്‍കാന്‍ കഴിഞ്ഞില്ല എങ്കില്‍ താരത്തിനെ ടീമിലെത്തിക്കാനുള്ള ആഗ്രഹം എന്നെന്നേക്കുമായി ബാഴ്സലോണക്ക് മറക്കേണ്ടി വരും.എന്തെന്നാല്‍ സിറ്റി സില്‍വക്ക് ഒരു പുതിയ കരാര്‍ നല്‍കാന്‍ ഒരുങ്ങുകയാണ്.നിലവിലെ കോണ്ട്രാക്റ്റില്‍ നിന്നും വളരെ മികച്ച ഒരു കരാര്‍ ആണ് സിറ്റി താരത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.താരത്തിനും അദ്ദേഹത്തിന്റെ ഭാര്യക്കും ബാഴ്സയിലേക്ക് പോകണം എന്നാണു ആഗ്രഹം.ഈ ഡീല്‍ യാഥാര്‍ത്ഥ്യം ആക്കുന്നതിന് വേണ്ടി ബാഴ്സ പ്രസിഡന്റ് ലപോര്‍ട്ട പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു.എന്നാല്‍ സിറ്റി സില്‍വക്ക് വേണ്ടി ഏകദേശം 80 മില്യണ്‍ ട്രാന്‍സ്ഫര്‍ ഫീസ് പ്രതീക്ഷിക്കുന്നുണ്ട്.നിലവിലെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ ഇത് നല്‍കാന്‍ ബാഴ്സക്ക് കഴിയാന്‍ ഒരു തരത്തിലുമുള്ള സാധ്യതയുമില്ല.