ക്രിസ്റ്റൽ പാലസ് താരത്തിനായി 26 മില്യൺ പൗണ്ട് ബിഡ് സമര്‍പ്പിച്ച് ചെല്‍സി
ക്രിസ്റ്റൽ പാലസ് താരത്തിനായി 26 മില്യൺ പൗണ്ട് ബിഡ് ചെല്‍സി സമര്‍പ്പിച്ചു.21 വയസുള്ള അട്ടാക്കിങ്ങ് മിഡ്ഫീല്‍ഡ് പൊസിഷനില്‍ കളിക്കുന്ന മൈക്കൽ ഒലീസുമായി വ്യക്തിപരമായ നിബന്ധനകൾ ചെല്‍സി അംഗീകരിച്ചതായി റിപ്പോർട്ടുണ്ട്.ആറ് പുതിയ സൈനിംഗുകളോടെ പുതിയ മാനേജർ മൗറീഷ്യോ പോച്ചെറ്റിനോയുടെ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തില്‍ ആണ് ചെല്‍സി മാനേജ്മെന്‍റ്.
എന്നാല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കുന്നത് വരെ ബിസിനസ് തുടരാനുള്ള ലക്ഷ്യത്തില്‍ ആണ് ചെല്‍സി.കഴിഞ്ഞ രണ്ടു സീസണില്‍ താരം പാലസിന് വേണ്ടി മികച്ച രീതിയില്‍ ആണ് കളിക്കുന്നത്.അവരെ പ്രീമിയര്‍ ലീഗില്‍ നിലനിര്‍ത്താനും അദ്ദേഹം പിച്ചില്‍ വലിയ സംഭാവന നടത്തിയിട്ടുണ്ട്.പ്രീ സീസന്‍ ഇടവേളക്ക് നടന്ന യൂറോപ്യൻ U21 ചാമ്പ്യൻഷിപ്പിനിടെ ഒലിസിന് പരിക്കേറ്റതിനാൽ ഇപ്പോൾ അദ്ദേഹം വിശ്രമത്തില്‍ ആണ്.ഒലീസിന് 35 മില്യൺ പൗണ്ടിന്റെ റിലീസ് ക്ലോസ് ഉള്ളതിനാൽ, ചെൽസിയുടെ ബിഡ് മിക്കവാറും പാലസ് തള്ളികളയാന്‍ ആണ് സാധ്യത.താരത്തിനു വേണ്ടി സിറ്റിയും നീക്കം നടത്താന്‍ ഉധേഷിക്കുന്നുണ്ട്.