പ്രീ സീസന് സൗഹൃദം : ബോറൂസിയ ഡോര്‍ട്ടുമുണ്ട് vs അയാക്സ്
തങ്ങളുടെ തട്ടകമായ സിഗ്നല്‍ ഇടുന്ന പാര്‍ക്കില്‍ വെച്ച് ബോറൂസിയ ഡോര്‍ട്ടുമുണ്ട് ഡച്ച് ടീം ആയ അയാക്സിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് മത്സരം.ഇരു ടീമുകളുടെയും അവസാന പ്രീ സീസന് മത്സരം ആണിത്.എഡിൻ ടെർസിക്കിന്റെ ടീം അടുത്തിടെ നടന്ന യുഎസ്എ പര്യടനത്തിൽ ചെൽസിക്കെതിരെ 1-1 സമനില വഴങ്ങി.
അയാക്സ് ആകട്ടെ ബുണ്ടസ്ലിഗ എതിരാളികളായ ഓഗ്സ്ബർഗിനോട് ജൂലൈ 29 ന് 3-1 ന് തോൽവി ഏറ്റുവാങ്ങി.കഴിഞ്ഞ സീസണിലെ ബുണ്ടസ്ലിഗ കാമ്പെയ്ന് വളരെ അവസാന മിനുട്ടില്‍ ബോറൂസിയക്ക് നഷ്ട്ടപ്പെട്ടിരുന്നു.ഇത് കൂടാതെ അവരുടെ യങ്ങ് സൂപ്പര്‍സ്റ്റാര്‍ ആയ ജൂഡ് ബെല്ലിംഗ്ഹാമിനെ റയലിന് നഷ്ട്ടപ്പെട്ട ക്ഷീണത്തിലുമാണ് അവര്‍.എന്നാല്‍ ഈ കഴിഞ്ഞ പ്രീസീസന്‍ മത്സരത്തില്‍ ഒരു തോല്‍വി പോലും അവര്‍ നേരിട്ടിട്ടില്ല.ഇത് കൂടാതെ അഞ്ചു വിജയങ്ങളും അവര്‍ പ്രീ സീസണില്‍ നേടിയിട്ടുണ്ട്.ഈ സൗഹൃദ മത്സരത്തിനു ശേഷം ഡോര്‍ട്ടുമുണ്ട് ഡിഎഫ്ബി പോക്കാല്‍ ടൂര്‍ണമെന്റില്‍ വെച്ച് ഷോട്ട് മേയിന്സിനെ നേരിടും.