ഷക്തർ ഡൊണെറ്റ്‌സ്കിനെ തങ്ങളുടെ കാണികള്‍ക്ക് മുന്നില്‍ നേരിടാന്‍ ഒരുങ്ങി ടോട്ടന്‍ഹാം
ഇന്ന് തങ്ങളുടെ അവസാന പ്രീ സീസന്‍ മത്സരത്തിനുള്ള ഒരുക്കത്തില്‍ ആണ് ടോട്ടന്‍ഹാം.ഷക്തർ ഡൊണെറ്റ്‌സ്കിനെ തങ്ങളുടെ ഹോം ആയ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍ സ്റ്റേഡിയത്തില്‍ വെച്ച് നേരിടാന്‍ ഒരുങ്ങുകയാണ് അവര്‍.ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം ആറര മണിക്ക് ആണ് മത്സരം.ടോട്ടൻഹാം ഹോട്‌സ്‌പർ സ്റ്റേഡിയത്തില്‍ മാനേജര്‍ എന്ന നിലയില്‍ ആംഗെ പോസ്റ്റെകോഗ്ലോയുടെ ആദ്യത്തെ മത്സരം ആണിത്.
നടന്നുകൊണ്ടിരിക്കുന്ന റഷ്യൻ അധിനിവേശത്തിനിടയിൽ ഉക്രെയ്‌നിലെ ജനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിനു വേണ്ടിയുള്ള ചാരിറ്റി മാച്ച് ആണിത്.ഈ മത്സരത്തിനു ശേഷം ബാഴ്സലോണയിലേക്ക് ജോവാന്‍ കാമ്പര്‍ ട്രോഫി കളിക്കാന്‍ ടോട്ടന്‍ഹാമിന് പോകേണ്ടത് ഉണ്ട്.ഓഗസ്റ്റ് പതിമൂന്നിന് ബ്രെന്‍റ്ഫോര്‍ഡിനെതിരെ ആണ് ടോട്ടന്‍ഹാം തങ്ങളുടെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരം കളിക്കാന്‍ പോകുന്നത്.പരിക്ക് മൂലം റയാൻ സെസെഗ്നോൺ,ബ്രയാന്‍ ഗില്‍,റോഡ്രിഗോ ബെന്റാൻകുർ എന്നിവരുടെ സേവനം ഇന്നത്തെ മത്സരത്തില്‍ ലണ്ടന്‍ ക്ലബിന് ലഭിക്കുകയില്ല.