3-1 നു ലെന്‍സിനെ മറികടന്ന് യുണൈറ്റഡ്
ശനിയാഴ്ച ഓൾഡ് ട്രാഫോർഡിൽ നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെൻസിനെ 3-1ന് തോൽപിച്ചു.ആദ്യ പകുതിയിൽ ഫ്ലോറിയൻ സോട്ടോക്ക ആന്ദ്രെ ഒനാനയെ മറികടന്ന് ഗോൾ നേടിയപ്പോൾ ഫ്രഞ്ച് ടീം യുണൈറ്റഡിനെതിരെ ലീഡ് നേടി.ഇന്റർ മിലാനിൽ നിന്നുള്ള വേനൽക്കാല നീക്കത്തെത്തുടർന്ന് ആദ്യമാണ് ഒനാന മാഞ്ചസ്റ്റര്‍ ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ ഇറങ്ങുന്നത്.
എന്നാല്‍ രണ്ടാം പകുതിയില്‍ മികച്ച ഫോമില്‍ കളിച്ച യുണൈറ്റഡ് ആദ്യ പതിനഞ്ച് മിനുട്ടില്‍ തന്നെ മൂന്നു ഗോള്‍ മടക്കി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു.മാർക്കസ് റാഷ്ഫോർഡ്, ആന്റണി, കാസെമിറോ എന്നിഅവ്ര്‍ ആണ് റെഡ് ഡെവിള്‍സിന് വേണ്ടി ഗോളുകള്‍ കണ്ടെത്തിയത്.തുടര്‍ച്ചയായി മൂന്നു തോല്‍വി നേരിട്ട മാഞ്ചസ്റ്ററിന് ആത്മവിശ്വാസം നല്‍കുന്നു.ഏറ്റവും പുതിയ റിക്രൂട്ട്, റാസ്മസ് ഹോജ്‌ലണ്ടിനെ കിക്ക് ഓഫിന് മുമ്പ് ക്ലബ് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു.